സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവം; ഷാരൂഖ് പഠാനെതിരെ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി; സംഭവം അസാധാരണമെന്ന് നിരീക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവം; ഷാരൂഖ് പഠാനെതിരെ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി; സംഭവം അസാധാരണമെന്ന് നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 09:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ ഷാരൂഖ് പഠാൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ചുമത്തി. വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങളാണ് കോടതി ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡൽഹി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പോലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയത് അസാധാരണ സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠാൻ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയത്. 1948 ലുണ്ടായ കലാപത്തിൽ പോലും ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും സെഷൻസ് കോടതി ജഡ്ജ് അമിതാഭ് റാവത്ത് പറഞ്ഞു.

സംഭവ സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലനിന്നിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ഷാരൂഖ് പഠാനും സംഘവും പ്രതിഷേധം നടത്തിയത്. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമത്തിന് പുറമേ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോടതി ഷാരൂഖ് പഠാനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് പുറമേ സംഭവത്തിൽ അറസ്റ്റിലായ ഷമീം, അബ്ദുൾ ഷെഹ്‌സാദ് എന്നിവർക്കെതിരെയും സമാന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

2020 മാർച്ച് മൂന്നിന് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ഷാരൂഖ് പഠാൻ പോലീസ് ഉദ്യോഗസ്ഥന് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഡൽഹി പോലീസ് കോൺസ്റ്റബിൾ ദീപക് ധനിയയ്‌ക്ക് നേരെയായിരുന്നു ഇയാൾ തോക്കു ചൂണ്ടിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ തീഹാർ ജയിലിലാണ് ഷാരൂഖ് പഠാൻ.

Tags: CAADelhidelhi riotProtest
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies