സൗഭാഗ്യം വിറ്റു തുലച്ച വാൾട്ടർ ഹണ്ട്; സേഫ്റ്റി പിന്നുകൊണ്ട് കോടീശ്വരനായ സ്‌നേഹിതൻ - കഥ ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗഭാഗ്യം വിറ്റു തുലച്ച വാൾട്ടർ ഹണ്ട്; സേഫ്റ്റി പിന്നുകൊണ്ട് കോടീശ്വരനായ സ്‌നേഹിതൻ – കഥ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 06:19 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയ്‌ക്ക് കുഞ്ഞൻ എങ്കിലും നമ്മുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള ഒരു വസ്തുവാണ് സേഫ്റ്റി പിൻ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സേഫ്റ്റി ഉറപ്പാക്കുകയാണ് സേഫ്റ്റി പിന്നുകളുടെ ദൗത്യം. വസ്ത്രങ്ങളും മറ്റും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന സേഫ്റ്റി പിൻ കടം വീട്ടുന്നതിനുള്ള ഉപാധിയായാണ് കണ്ടുപിടിച്ചതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. നോക്കാം സേഫ്റ്റി പിന്നിന്റെ കണ്ടുപിടിത്തം എങ്ങിനെയാണെന്ന്.

സുപ്രധാനമായ പല കണ്ടുപിടിത്തങ്ങളുടെയും ഉത്ഭവ സ്ഥാനമായ അമേരിക്കയിലാണ് സേഫ്റ്റി പിന്നുകളുടെ പിറവി. 1849 ൽ അമേരിക്കക്കാരനായ വാൾട്ടർ ഹണ്ട് ആയിരുന്നു സേഫ്റ്റി പിന്നുകൾ കണ്ടുപിടിച്ചത്. എന്നാൽ ഈ കണ്ടുപിടിത്തം കൊണ്ട് അദ്ദേഹത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

പുതിയ പുതിയ കാര്യങ്ങൾ ചെയ്യുകയും, അതിൽ നിന്നും സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന വിചിത്ര വ്യക്തിത്വത്തിന് ഉടമയായിരുന്നു വാൾട്ടർ ഹണ്ട്. എന്നാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയും, കടവും അദ്ദേഹത്തെ അലട്ടിയിരുന്നു. വൻ തുകകളുടെ കടമാണ് ഹണ്ടിന് ഉണ്ടായിരുന്നത്. എന്നാൽ ഇതെല്ലാം വീട്ടുന്നതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കടക്കാരുടെ ശല്യം രൂക്ഷമായി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച പോം വഴിയായിരുന്നു സേഫ്റ്റി പിൻ.

തന്റെ കടം വീട്ടാൻ പുതിയ കണ്ടുപിടിത്തം നടത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ഹണ്ടിന് തോന്നി. ഇങ്ങിനെ എന്ത് കണ്ടുപിടിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കയ്യിൽ ആകെ ഉണ്ടായിരുന്ന പിത്തള വയറിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. 8 ഇഞ്ച് നീളമുള്ള ആ വയർ അദ്ദേഹം തിരിക്കുകയും വളയ്‌ക്കുകയും ചെയ്തു. ഇങ്ങിനെ വളച്ച് തന്റെ കയ്യിലുള്ള വയർ ഒരു പിന്നാക്കി മാറ്റാമെന്ന് ചിന്തിച്ച ഹണ്ട് സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. തന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കിട്ടിയതിന്റെ ആശ്വാസമായിരുന്നു അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

1849 ൽ തന്നെ വിശിഷ്ടമായ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിലൂടെ കടം വീട്ടാൻ കഴിയുമെന്ന് ചിന്തിച്ച അദ്ദേഹത്തിന് നിരാശയായിരുന്നു ഫലം. സേഫ്റ്റി പിൻ നിർമ്മാണം സാമ്പത്തിക നേട്ടം സമ്മാനിച്ചില്ലെന്ന് മാത്രമല്ല, കടക്കാരുടെ ശല്യം രൂക്ഷമാകുകയും ചെയ്തു. നിവൃത്തിയില്ലാതെ 15 ഡോളർ കടം വീട്ടാനുണ്ടായിരുന്ന സ്നേഹിതന് അദ്ദേഹം തന്റെ പേറ്റന്റ് വിറ്റു. 400 ഡോളറിനായിരുന്നു വിൽപ്പന.

പേറ്റന്റ് ലഭിച്ചതോടെ സ്നേഹിതന്റെ സൗഭാഗ്യവും ആരംഭിച്ചു. സജീവമായി സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞ സ്നേഹിതൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോടീശ്വരനായി. കേവലം 15 ഡോളറിന് തന്റെ സൗഭാഗ്യം വിറ്റു തുല്ല ഹണ്ടിന്റെ കൺമുൻപിൽ ആയിരുന്നു സ്നേഹിതന്റെ വളർച്ച.

 

Tags: safety pin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies