തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ് എടുത്തു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കേസ് എടുത്തത്. മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെ മകൾ വീണയുടേയും വിവാഹം വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാൻ കല്ലായിയുടെ പരാമർശം.
പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതിയിലാണ് അബ്ദുറഹ്മാനെതിരെ പോലീസ് കേസ് എടുത്തത്. വെള്ളയിൽ പോലീസിന്റേതാണ് നടപടി. രാഷ്ട്രീയ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്എസിയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വഖഫ് സംരക്ഷണ റാലിയെന്ന പേരിൽ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ പരാമർശം. സംഭവത്തിൽ അബ്ദുറഹ്മാനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് അബ്ദുറഹ്മാൻ പരാമർശത്തിൽ ഖേദ പ്രകടനവും നടത്തിയിരുന്നു.
Comments