50 അടി വീതിയിൽ ഇടനാഴി; ഭോജനശാലയും ചരിത്രമ്യൂസിയവും; മുഖം മാറുന്ന കാശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 അടി വീതിയിൽ ഇടനാഴി; ഭോജനശാലയും ചരിത്രമ്യൂസിയവും; മുഖം മാറുന്ന കാശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 09:50 am IST
FacebookTwitterWhatsAppTelegram

കാശിയിലെത്തുന്ന തീർത്ഥാടകരെ വിശ്വനാഥ സന്നിധിയിലേക്ക് വഴി നയിക്കാൻ പുതിയ ഇടനാഴി. കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഭക്തരുടെ തീർത്ഥാടനം കൂടുതൽ എളുപ്പമാകും. കാശിവിശ്വനാഥ ക്ഷേത്ര സമുച്ഛയത്തെയും, ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ് പുതുതായി നിർമ്മിച്ച ഇടനാഴി. നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയെന്ന് അറിയപ്പെടുന്ന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ മുഖം മിനുക്കാൻ വരണാസിയും ഒരുങ്ങുകയാണ്.

സ്വപ്‌ന പദ്ധതി…. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണം ഇങ്ങിനെയായിരുന്നു. തിങ്കളാഴ്ച ഇടനാഴി ഉദ്ഘാടനം ചെയ്യുമ്പോൾ രാജ്യത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നു കൂടിയാണ് യാഥാർത്ഥ്യമാകുന്നത്.

ക്ഷേത്ര സമുച്ഛയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴിയുടെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസർക്കാർ ചിലവിട്ടിരിക്കുന്നത്. പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മറ്റൊരു സ്വപ്‌നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്.

കേവലം മൂന്ന് വർഷം കൊണ്ടാണ് ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാക്കിയത് എന്നത് പദ്ധതിയ്‌ക്ക് കേന്ദ്രസർക്കാർ നൽകിയ പ്രധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒന്നാണ്. നദിയിൽ നിന്നും നോക്കുമ്പോൾ ഇടനാഴിയുടെ മുൻഭാഗം എങ്ങിനെയാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിർദ്ദേശം. ഈ നിർദ്ദേശങ്ങളെല്ലാം സമന്യയിക്കുന്നതാണ് ഇടനാഴി.

50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല പണ്ടുള്ളതിനേക്കാൾ മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇതിൽ പ്രധാനമാണ്. വരണാസിയുടെ ചരിത്രവും, സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസീയവും, ഓഡിറ്റോറിയവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. യാഗം നടത്തേണ്ട ഭക്തർക്കായി പുതിയ യാഗശാലകളും സജീകരിച്ചിട്ടുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനായി സന്നദ്ധ പ്രവർത്തകരും ഇടനാഴിയിൽ ഉണ്ടാകും. നഗരത്തെക്കുറിച്ചും, കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ഇവർ ഭക്തരോട് വിവരിക്കും. പുതിയ വിപുലിമായ ഭോജനശാലയും ഇടനാഴിയുടെ പ്രത്യേകതയാണ്. ചടങ്ങുകൾക്കും, യോഗങ്ങൾക്കുമായുള്ള പ്രത്യേക സൗകര്യങ്ങളും കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയിൽ ഒരുക്കിയിട്ടുണ്ട്.

പുതിയ ഇടനാഴി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വരണാസിയുടെ മുഖച്ഛായയാണ് മാറ്റി മറിയ്‌ക്കാൻ ഒരുങ്ങുന്നത് എന്നത് സുപ്രധാനമാണ്. സാധരണായായി ദിനം പ്രതി 5000 മുതൽ 8000 വരെ ആളുകളാണ് കാശിയിൽ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഉത്സവ കാലങ്ങളിൽ ഇത് പതിനായിരം കടക്കും. ഇടനാഴി തീർത്ഥാടനം എളുപ്പമാക്കുന്നതിനായി ദിനം പ്രതി ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണം 10,000 കടക്കുമെന്നാണ് വിലയിരുത്തൽ. ഇത് വരണാസിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലേക്ക് വഴിവയ്‌ക്കുകയും ചെയ്യും.

Tags: Narendra ModiUPYogi AdityanathPMO
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies