ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല; രാഷ്ട്രീയ ബന്ധു നിയമനത്തിൽ ഗവർണറുടെ വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല; രാഷ്‌ട്രീയ ബന്ധു നിയമനത്തിൽ ഗവർണറുടെ വിമർശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 04:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സർവ്വകലാശാലകളിൽ നടക്കുന്ന രാഷ്‌ട്രീയ ബന്ധു നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നിലപാട് വ്യക്തമാകാത്ത ആളല്ല ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒട്ടേറെ ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഇതിനെ സർക്കാർ എങ്ങിനെയെന്ന് കാണുന്നതെന്ന്  വിശദമാക്കാനാണ് ഇന്നത്തെ പത്രസമ്മേളനമെന്നുള്ള മുഖവുരയോടെയാണ് മുഖ്യമന്ത്രി പ്രതികരണം ആരംഭിച്ചത്.

ചാൻസലർ എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ ഖേദകരമാണ്. ഇത്തരം പ്രതികരണങ്ങൾ ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ല. ചാൻസിലർമാരുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഇനി അങ്ങോട്ട് ശ്രമിക്കുകയുമില്ല. സർവ്വകലാശാലകളിലെ നിയമനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ആണെന്ന വാദം ശരിയല്ല. സർക്കാർ അഭിപ്രായം അറിയിക്കും. അത് സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ഉചിതമായ തീരുമാനം എടുക്കുക അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ സ്വാതന്ത്ര്യം ഗവർണർക്കുണ്ട്. വിമർശനം ഭയന്ന് തീരുമാനങ്ങൾ എടുക്കാതെ ഇരുന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ കുറ്റമല്ലെന്നും പിണറായി വ്യക്തമാക്കി.

ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാറാണ് പതിവ്. ചർച്ച ചെയ്യുമ്പോൾ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഗവർണർ തനിക്കയച്ച കത്ത് തെറ്റിദ്ധാരണ വരുത്തും വിധം മാദ്ധ്യമങ്ങളിൽ വാർത്തകൾ വരികയാണ്. ഡിസംബർ എട്ടിനാണ് ഗവർണർ ചില കാര്യങ്ങൾ സൂചിപ്പിച്ച് കത്ത് അയച്ചത്. അതിന് അദ്ദേഹത്തിന് കൃത്യമായ രീതിയിൽ മറുപടിയും നൽകി. മനസ്സാക്ഷിയ്‌ക്ക് വിരുദ്ധമായി ഗവർണർ തീരുമാനമെടുക്കണമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കത്ത് ലഭിച്ചതിന് പിന്നാലെ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി, അഡീ ചീഫ് സെക്രട്ടറി എന്നിവർ പോയാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതിന് ശേഷം ധനമന്ത്രിയും ഗവർണറെ കണ്ടു. ഗവർണറോട് താൻ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഗവർണറെ ഏതെങ്കിലും തരത്തിൻ ബഹുമാനിക്കാത്ത സമീപനം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പൗരത്വ വിഷയത്തിൽ പ്രമേയം വന്നപ്പോൾ ഗവർണർ അതിനെ പരസ്യമായി വിമർശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുമായി ഏറ്റുമുട്ടുന്ന നയം സർക്കാരിനില്ല. ഗവർണറുമായി ചേർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്തെ പ്രകടന പത്രികയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട് . ഇപ്പോൾ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച് ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്ന് ഗവർണർക്കും അറിയാം. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഗവർണർക്കും സർക്കാരിനും ഒരേ അഭിപ്രായമാണുള്ളത്. മേഖലയിൽ എല്ലാം തികഞ്ഞെന്ന അഭിപ്രായം സർക്കാരിനില്ലെന്നും പിണറായി വ്യക്തമാക്കി. പ്രകടനപത്രികയിലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെ ഭാഗവും അദ്ദേഹം വായിച്ചു.

Tags: GovernoruniversityPinarayi VijayanCMChancellor
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies