വർണനാതീതമായ ക്ഷേത്രാനുഭവം പകരുന്ന ഇടം; പോകാം അമൃത്സറിലേക്ക്.. കാണാം സുവർണക്ഷേത്രം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർണനാതീതമായ ക്ഷേത്രാനുഭവം പകരുന്ന ഇടം; പോകാം അമൃത്സറിലേക്ക്.. കാണാം സുവർണക്ഷേത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:09 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സറിലെത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഇടം.. സിക്കുകാർ ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാർത്ഥനാഭൂമി.. ശാന്തസുന്ദരമായ അമൃത്സരോവറിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ സുവർണക്ഷേത്രം..

മനുഷ്യനിർമിതമായ ഒരു കുളം.. അതിന് നടുവിൽ സുവർണ നിറത്തിൽ പണിതുയർത്തിയ ക്ഷേത്രം.. വിശിഷ്ടമായ മാർബിളുകൾ പതിച്ച ചുമരുകളും നിലവും.. രത്‌നങ്ങൾ സ്ഥാപിച്ച് കൊത്തുപണികൾ നടത്തിയ മേൽക്കൂരകൾ.. അതിപുരാതനമായ ചുമർചിത്രങ്ങൾ.. സ്വർണപാളികൾ കൊണ്ട് മെനഞ്ഞെടുത്ത താഴിക കുടം.. അങ്ങനെ എത്രവർണിച്ചാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയെയും കാത്തിരിക്കുന്നത്. ജാതിമതഭേദമന്യേ ഏതൊരാളേയും സ്വാഗതം ചെയ്യുന്ന ഈ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാരങ്ങളിൽ ഒന്നുകൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന നിർമിതിയായി ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ സുവർണക്ഷേത്രത്തിൽ പ്രതിദിനം ലക്ഷകണക്കിന് ആളുകൾ എത്താറുണ്ടെന്നാണ് കണക്ക്. രണ്ട് നിലകളിലായി മാർബിളിൽ തീർത്ത ഈ ഗുരുദ്വാര സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമായ പഞ്ചാബിലെ അമൃത്സറിലാണുള്ളത്.

ശ്രീ ഹർമന്ദിർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ ക്ഷേത്രം 1574ൽ അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അർജൻ ദേവ് ജിയുടെ കാലത്താണ് നിർമിക്കപ്പെട്ടത്. പല നൂറ്റാണ്ടുകളിലായി മാറി വന്ന സാമ്രാജ്യത്വ ശക്തികളാൽ പലതവണ ക്ഷേത്രം തകർക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാരാജാ രഞ്ജിത്ത് സിംഗ് ഈ ഗുരുദ്വാരയുടെ മുകഭാഗം 400 കിലോ സ്വർണപാളികൾ കൊണ്ട് മൂടുകയുണ്ടായി. ഇതിന് ശേഷമാണ് സുവർണക്ഷേത്രം എന്ന പേര് ലഭിച്ചത്. മാർബിളും കോപ്പറും കൊണ്ട് നിർമിച്ച ക്ഷേത്രത്തിൽ സ്വർണപാളികൾ പൂശിയിരിക്കുകയാണ്.

നാലാം സിക്കുഗുരുവായ ഗുരു രാംദാസാണ് 1577ൽ അമൃത്സർ നഗരം സ്ഥാപിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന അമൃതസരോവർ എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് അമൃത്സർ എന്ന പേരുണ്ടാകുന്നത്. സുവർണ ക്ഷേത്രത്തിന് നാല് കവാടങ്ങളാണുള്ളത്. സിക്കുകാരുടെ പുണ്യ ഗ്രന്ഥമായ ആദി ഗ്രന്ഥ് ഇവിടെ സൂക്ഷിക്കാറുണ്ട്.

ദിവസേന ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പാചകപ്പുരകളിൽ ഒന്നാവുകയാണ് സുവർണ ക്ഷേത്രപരിസരം. ഇവിടെയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാര്യം സുവർണ ക്ഷേത്രത്തിലെ രാത്രികാല കാഴ്ചയാണ്. വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴിക കുടം രാത്രിയിൽ തിളങ്ങുന്നത് അതിമനോഹരമായ ദൃശ്യമാണ്. ഈ കാഴ്ച കാണാൻ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെയെത്താറുണ്ട്.

ഡൽഹിക്ക് സമാനമായി രണ്ട് അമൃത്സർ നഗരങ്ങളുണ്ട്. ഇതിൽ പഴയ അമൃത്സറിലാണ് സുവർണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമൃത്സറിന് 11 കിലോമീറ്റർ അകലെയുള്ള ഗുരു രാംദാസ്ജി അന്താരാഷ്‌ട്ര വിമാനത്താവളമാണ് സുവർണ ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്‌ക്ക് വിമാന സർവീസ് ഉണ്ട്. ട്രെയിൻ മാർഗവും അമൃതസറിലേക്ക് എത്താം. ഒക്ടോബർ, നവംബർ മാസങ്ങളാണ് അമൃത്സർ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. വേനൽക്കാലത്ത് കനത്ത ചൂടും ശീതകാലത്ത് കനത്ത തണുപ്പുമാണ് ഇവിടെ. രാവിലെ ആറുമണി മുതൽ അർദ്ധരാത്രി രണ്ട് മണിവരെ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രതിദിനം 20 മണിക്കൂർ നേരം ക്ഷേത്ര കവാടം വിശ്വാസികൾക്കായി തുറന്നുകിടക്കും. തീർത്ഥാടന കാലത്ത് ദശലക്ഷകണക്കിനാളുകളാണ് ഈ ഗുരുദ്വാരയിൽ എത്തിച്ചേരാറുള്ളത്.

Tags: AMRITSAR-TEMPLEAmritsar
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies