ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. സ്പെഷ്യൽ പോലീസ് ഓഫീസറായ സാഖ്വിബ് അഹമ്മദ് തന്ത്രി, ആരിഫ് അഹമ്മദ് എന്നിവരെയാണ് കാണാതായത്. ഇരുവരും ബിജെപി നേതാവ് അബ്ദുൾ റാഷിദ് സർഗാറിന്റെ സുരക്ഷ ഉദ്യോഗസ്ഥരാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രി ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും തിരിച്ചു പോകുന്നതിനിടെയായിരുന്നു ഇരുവരെയും കാണാതെ ആയത്. ഇവർക്കായി നേതാവും മറ്റ് പ്രവർത്തകരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആയുധങ്ങളുമായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Comments