വിശ്വസുന്ദരിയുടെ ഗൗൺ ഡിസൈൻ ചെയ്തയാളെ തിരഞ്ഞ് സോഷ്യൻ മീഡിയ; ഒടുവിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശ്വസുന്ദരിയുടെ ഗൗൺ ഡിസൈൻ ചെയ്തയാളെ തിരഞ്ഞ് സോഷ്യൻ മീഡിയ; ഒടുവിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹർനാസ് സന്ധുവിലൂടെ 21 വർഷത്തിന് ശേഷം വിശ്വസുന്ദരി കിരീടം ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. പഞ്ചാബിൽ നിന്നുള്ള 21കാരി ലോകത്തിന്റെ നെറുകയിൽ രാജ്യത്തിന് അഭിമാനമായി നിൽക്കുമ്പോൾ മത്സരത്തിൽ ഹർനാസ് അണിഞ്ഞ വേഷമാണ് ചർച്ചയാകുന്നത്. വിശ്വസുന്ദരി പട്ടം ലഭിച്ച ഹർനാസ് സന്ധുവണിഞ്ഞ വേഷത്തിന് പിന്നിലാരാണെന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളി ഹർനാസിന് ലഭിച്ച കിരീടനേട്ടത്തിന് പിന്നിൽ അവളെ അതിസുന്ദരിയായി നിർത്തിയ വസ്ത്രത്തിനും വലിയ പങ്കാണുള്ളത്. ഹർനാസ് അണിഞ്ഞ ഷിമ്മേരി ഗൗൺ ഡിസൈൻ ചെയ്തത് സൈഷ ഷിൻഡേ എന്ന ട്രാൻസ് വുമണാണ്. കിരീടമണിഞ്ഞുള്ള ഹർനാസിന്റെ ചിത്രങ്ങൾ സോഷ്യൻ മീഡിയയിൽ വൈറലാകുമ്പോൾ അവളുടെ വേഷത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ ഇനി തിരഞ്ഞ് മടുക്കേണ്ട.

കരീന കപൂർ, ശ്രദ്ധാ കപൂർ, അനുഷ്‌ക ശർമ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുടെ സ്‌റ്റൈലിസ്റ്റ് കൂടിയാണ് സൈഷ ഷിൻഡേ. സിനിമകളിൽ വസ്ത്രാലങ്കാരം നടത്തിയും മേഖലയിൽ ഉള്ളവർക്ക് സുപരിചിതയാണ് ഷിൻഡേ. വിശ്വസുന്ദരി കിരീടം നേടിയ ഹർനാസിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സൈഷ സിൻഡേ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞങ്ങളത് ചെയ്തു’വെന്ന അടിക്കുറിപ്പോടെയാണ് സൈഷ ചിത്രം പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇന്ത്യക്കാരായ രണ്ട് പേർ മാത്രമായിരുന്നു ഹർനാസിന് മുമ്പ് വിശ്വസുന്ദരി പട്ടം നേടിയിട്ടുണ്ടായിരുന്നത്. 1194ൽ സുസ്മിതാ സെന്നും 2000ൽ ലാറ ദത്തയും. ശേഷം 2021ൽ ഇസ്രായേലിലെ എയ്ലെറ്റിൽ നടന്ന 70-ാമത് വിശ്വസുന്ദരി മത്സരത്തിലാണ് മൂന്നാമതായി ഒരു ഇന്ത്യക്കാരി കിരീടം നേടിയത്. 2020തിലെ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിക്കുകയായിരുന്നു. കർശന കൊറോണ നിയന്ത്രണങ്ങളോടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തു.

2017ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയായ ഹർനാസ് രണ്ട് പഞ്ചാബ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies