മനാമ: ബഹ്റൈനിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഡിസംബർ 16, 17 ദിവസങ്ങളിലാണ് ദേശീയദിന അവധി. വെള്ളിയാഴ്ച വാരാന്ത്യ അവധിദിനമായതിനാൽ പകരം ഞായർ അവധി ആയിരിക്കും എന്ന ഉത്തരവിൽ പറയുന്നു.
Comments