ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് യുകെയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് മരണം സ്ഥിരീകരിച്ചത്. രോഗിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒമിക്രോൺ ബാധിച്ച് നിരവധി പേർ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.
‘നിർഭാഗ്യകരമെന്ന് പറയട്ടെ… രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം സംഭവിച്ചിരിക്കുന്നു’ എന്നാണ് ബോറിസ് ജോൺസൺ മാദ്ധ്യപ്രവർത്തകരോട് പറഞ്ഞത്. ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണ്. ഒമിക്രോൺ കരുതുന്നത് പോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം വാക്സിനെടുക്കണമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
യുകെയിൽ പരാമാവധി ആളുകൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനുള്ള ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ രാജ്യത്ത് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ 27നാണ് രാജ്യത്ത് ആദ്യ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്.
Comments