ഇടത് നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന് എം.ടി രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന് എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 08:49 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സർവകലാശാല വിഷയത്തിൽ ഇടതു നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് എം.ടി രമേശ്. ഗവർണർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കും എന്നാണ് ഇടതു നേതാക്കൾ പറയുന്നത്. ഗവർണറുടെ ചാൻസലർ പദവി നിയമം മൂലം നിഷ്‌കർഷിച്ചതാണ്. സർക്കാരിന്റെയോ മാറ്റാരുടെയോ ഔദാര്യമല്ലെന്നും എം.ടി രമേശ് തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ വിശദീകരണം എല്ലാം കളവാണ്. വിസി നിയമനം സംബന്ധിച്ച് പാനൽ നൽകേണ്ടതില്ലെന്ന് ഗവർണർ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നു തെളിഞ്ഞു.
നിയമനം സംബന്ധിച്ച ഫയൽ ഗവർണ്ണർ മടക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം. കണ്ണൂർ സർവകലാശാല വിസി നിയമനം മാനദണ്ഡങ്ങൾ പാലിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. കേരള നിയമസഭ പാസാക്കിയ വിസി നിയമനം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല.

സിപിഎമ്മിന്റെ രാഷ്‌ട്രീയ ചട്ടുകമാക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ഗവർണ്ണർ പ്രതികരണം നടത്തിയത്. ഗവർണറെ കാണാൻ മുഖ്യമന്ത്രി ദൂതൻമാരെ അയക്കുന്നു. മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കും. അഡ്വക്കേറ്റ് ജനറലുമായി നിയമോപദേശത്തിനു ബന്ധപ്പെടാൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അവകാശം ഇല്ല. ചട്ട വിരുദ്ധമായി ഗവർണറെ സ്വാധീനിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രമിച്ചു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. മന്ത്രി രാജി വെക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാല വിസിക്ക് കാലാവധി നീട്ടി കൊടുത്തത് ആരുടെ നിർദ്ദേശ പ്രകാരമാണ്. സിപിഎം സെക്രട്ടറി ചാൻസലർ ആയാൽ മതി എന്നാണോ സർക്കാർ നിലപാട്. രാജ്ഭവനിൽ ഗവർണർ ഇരിക്കുന്നത് രാഷ്‌ട്രപതിയുടെ പ്രതിനിധിയായിട്ടാണ്.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ അഴിമതിയാണ് നടക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയതോടെ ഗവർണർ നേതാക്കന്മാർക്ക് അനഭിമതനായി. കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനും ഗവർണറെ ഭീഷണിപ്പെടുത്തുകയാണ്. കണ്ണൂർ സർവ്വകലാശാല വി സി ഗോപിനാഥ് രവീന്ദ്രനു കാലാവധി നീട്ടി കൊടുത്തത് ആരുടെ നിർദ്ദേശപ്രകാരമാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം ടി രമേശ് പറഞ്ഞു.

Tags: M.T RAMESHbjp leadermt rameshKerala GovernorKerala news
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies