അപൂർവ്വം, വ്യത്യസ്തം, ആഡംബരം; ആർക്കും സ്വന്തമാക്കാം ഈ തേയില; വെറും 99,999 രൂപയ്ക്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപൂർവ്വം, വ്യത്യസ്തം, ആഡംബരം; ആർക്കും സ്വന്തമാക്കാം ഈ തേയില; വെറും 99,999 രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 08:18 am IST
FacebookTwitterWhatsAppTelegram

ഡിസ്പൂർ: ചായ ഇഷ്ടപെടാത്ത ആളുകൾ ചുരുക്കമാണ്. മനുഷ്യന്റെ ചായഭ്രമം മൂലം നിരവധി കമ്പനികൾ വിവിധ തരത്തിലുള്ള തേയിലകളും ഇന്ന് വിപണിയിൽ ഇറക്കുന്നു. വ്യത്യസ്ത പേരുകളിലും, രുചിയിലും, മണത്തിലും എത്തുന്ന തേയിലകൾക്ക് ആവശ്യക്കാരും ഏറെയാണ്. ചായ ഇഷ്ടപ്പെടുന്ന ആളുകൾ വില നോക്കാതെ തേയില വാങ്ങുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത് സാധരണ ഒരു തേയിലയല്ല. വിലയുടെ കാര്യത്തിൽ സ്വന്തം റെക്കോർഡുകൾ തന്നെ തകർത്തുകൊണ്ട് ഇരിക്കുന്ന ആഡംബര തേയിലയാണ് ഇന്നത്തെ താരം.

തേയില കൃഷിക്ക് പേരുകേട്ട സ്ഥലമാണ് അസം. ഇവിടെ നിർമ്മിക്കുന്ന അപൂർവ്വം ഇനം തേയിലയാണ് ‘മനോഹരി ഗോൾഡ് ടീ’. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ഈ മനോഹരി തേയില വിറ്റ് പോയത് 99,999 രൂപയ്‌ക്കാണ്. അതായത് ഒരു കിലോ തേയിലയ്‌ക്ക് ഒരു ലക്ഷം രൂപ. ലേലത്തിൽ ഇതിന് മുൻപ് 75,000 രൂപ വരെ നേടി റെക്കോർഡിട്ടിട്ടുണ്ട് മനോഹരി തേയില. എന്നാൽ ഈ വർഷം അതിലും കൂടുതൽ തുകയ്‌ക്ക് വിറ്റഴിഞ്ഞ് സ്വന്തം റെക്കോർഡ് തകർത്തിരിക്കുകയാണ് ഈ തേയില.

കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ സൗരവ് ടീ ട്രേഡേഴ്‌സ് എന്ന കമ്പനിയാണ് മനോഹരി തേയില വാങ്ങിയത്. അപ്പർ അസമിലെ ദിബ്രുഗഡ് ജില്ലയിലെ മനോഹരി ടീ എസ്‌റ്റേറ്റിലാണ് മനോഹരി ഗോൾഡ് ടീ ഉൽപാദിപ്പിക്കുന്നത്. 2018ൽ, കിലോയ്‌ക്ക് 39,001 രൂപയ്‌ക്കാണ് മനോഹരി ഗോൾഡ് ടീ വിറ്റത്. പിന്നീട് നടന്ന ലേലങ്ങളിൽ എല്ലാം തന്നെ വിലയുടെ കാര്യത്തിൽ ഈ തേയിലയെ ആരും മറികടന്നിട്ടില്ല.

200 വർഷമായി തേയില കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് അസം. കൂടാതെ അസം തേയില ലോകത്ത് തന്നെ കീർത്തിയാർജ്ജിച്ചതാണ്. റിപ്പോർട്ടുകൾ പ്രകാരം, 2016-17ൽ 17.41 കോടി കിലോ തേയില ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ വിറ്റു, 2017-18ൽ 18.44 കോടി കിലോ, 2018-19ൽ 18.29 കോടി, 2019ൽ 16.22 കോടി കിലോ എന്നിങ്ങനെയാണ് വിറ്റഴിഞ്ഞ കണക്കുകൾ. ഗുവാഹത്തി തേയില ലേല കേന്ദ്രത്തിന് കീഴിൽ ആകെ 1241 തേയിലത്തോട്ടങ്ങളും 244 ഉപഭോക്താക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies