ന്യൂഡൽഹി: ലോക്സഭ ഇന്നലെ പാസ്സാക്കിയ മയക്കുമരുന്ന് നിരോധന ഭേദഗതി ബില്ല് ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. രാജ്യത്ത് കടുത്ത നടപടികൾ എടുക്കുന്നതോടൊപ്പം അവശ്യമരുന്ന് നിർമ്മാണത്തിനെ വേഗത്തിലാക്കാൻ പാകത്തിന് നിയമം ശക്തമാക്കണമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയ ബില്ലാണ് ഇന്നലെ ലോക്സഭ പാസ്സാക്കിയത്. നാർക്കോ ട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(അമന്റ്മെന്റ്) ബില്ല്, 2021 എന്ന പേരിലാണ് അവതരിപ്പിക്കപ്പെട്ടത്. ഇതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(അമന്റ്മെന്റ്) ഓർഡിനൻസ് ആണ് നിയമമാക്കി മാറ്റാനായി ബില്ലായി അവതിരിപ്പിച്ചിട്ടുള്ളത്.
ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ഇന്ന് രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കുക. 1985ലെ നിയമം ഭേദഗതി വരുത്തിയാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. അന്നത്തെ ബില്ലിലുണ്ടായിരുന്ന ചില വ്യവസ്ഥകളിൽ ചിലത് മയപ്പെടുത്തുകയും ചിലത് കടുപ്പിച്ചുമാണ് പുതിയ ഭേദഗതി വരുത്തുന്നത്. ഇതിൽ മയക്കുമരുന്ന് എന്നതിനപ്പുറം ചികിത്സാ രംഗത്ത് വളരെ ആധികാരികമായി ഉപയോഗിക്കുന്ന മരുന്നുകളുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ ഉൾപ്പെടുന്നതാണ്. മരുന്ന് നിർമ്മാണം സുഗമമായി നടത്തുന്നതിന് അനുവദിക്കുന്ന ഭേദഗതികളും ആവശ്യമാണെന്ന് കേന്ദ്രസർക്കാറിന് ശുപാർശകൾ ലഭിച്ചിരുന്നു. ലോക്സഭയിലെ ചർച്ചയിൽ ഇന്നലെ വിശദമായി അവ വിവരിച്ചതായും നിർമ്മല സീതാരാമൻ പറഞ്ഞു.
2014ൽ ഈ നിയമം ഭേദഗതി വരുത്തിയപ്പോളുണ്ടായ ചില പിശകുകൾ പരിഹരിച്ചാണ് പുതിയ ബില്ല് അവതരിപ്പിക്കുക. പുതിയ ഭേദഗതിവഴി സമഗ്രവും ശക്തവുമായ മാറ്റമാണ് ആഗ്രഹിക്കുന്നത്. ചർച്ചകൾ ഇനിയും ആവശ്യമാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. രാജ്യത്തെ മരുന്നു നിർമ്മാണവുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിന്റേയും കൂടി അടിസ്ഥാനത്തിൽ മാത്രമേ മുൻഗണനാ ക്രമം തീരുമാനിക്കാനാവൂ എന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
Comments