ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിന് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ താരത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് അധികൃതർ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിക്രം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ കമലഹാസനും കൊറോണ ബാധിച്ചത്. രോഗ മുക്തി നേടിയ താരത്തിന് ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നു.
വിക്രം അഭിനയിച്ച കടരം കൊണ്ടാൻ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്. വിക്രം നായകനായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ, ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം, അജയ് ജ്ഞാമുത്തുവിന്റെ കോബ്ര എന്നീവയാണ് അടുത്തതായി പുറത്തിറങ്ങുന്നത്.















