ഗ്രൂപ്പ് ക്യാപ്റ്റ്ൻ വരുൺ സിംഗിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രൂപ്പ് ക്യാപ്റ്റ്ൻ വരുൺ സിംഗിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 08:48 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെ ഭോപ്പാലിലെ ബയ്‌റാഗഡ് ശ്മശാനത്തിലാണ് ഭൗതികദേഹം സംസ്‌കരിക്കുക. ഇതിനായി ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം ഭോപ്പാലിൽ എത്തിച്ചിരുന്നു.

മൂന്ന് മണിയോടെയാണ് ഭൗതികദേഹം ബംഗളൂരുവിൽ നിന്നും ഭോപ്പാലിൽ എത്തിച്ചത്. സിറ്റി വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ദേഹം പ്രത്യേക ആംബുലൻസിലാണ് വസതിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ റോഡ് അരികിലും വിമാനത്താവളത്തിലുമായി നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിൽ മാതാവും, ഭാര്യയും ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇന്നലെ വരുൺ സിംഗിന് ആദരാജ്ഞലി അർപ്പിച്ചു.

കർണാടകയിലെ യെലഹങ്ക വ്യോമതാവളത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ഭോപ്പാലിൽ എത്തിച്ചത്. യെലഹങ്ക വ്യോമതാവളത്തിൽ എത്തി സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.

ബുധനാഴ്ചയാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്ന വരുൺ സിംഗ്  വിട പറഞ്ഞത്. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം വരുൺ സിംഗിന്റെ കുടുംബത്തിന് മദ്ധ്യപ്രദേശ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വരുൺ സിംഗിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ശിവരാജ് സിംഗ് ചൗഹാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

Tags: madhyapradeshCMshivaraj singh chohanGroup Captain Varun Singhbhoppal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies