പിണറായിയുമായി കൂട്ടുകൂടുന്നു; ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ലക്ഷ്മണരേഖ വരയ്ക്കാൻ കെപിസിസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിണറായിയുമായി കൂട്ടുകൂടുന്നു; ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ലക്ഷ്മണരേഖ വരയ്‌ക്കാൻ കെപിസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 02:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം/കോഴിക്കോട്: പിണറായി വിജയന് അനുകൂലമായ നിലപാടുകളുടെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ നിലപാട് കടുപ്പിക്കുന്നു. കെ. റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പുവെക്കാതിരുന്നതിന് പുറമേ ഇന്നലെ തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന ചടങ്ങിൽ പിണറായിയെ പുകഴ്‌ത്തിയതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.

കെ. സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപിന് ശ്രമിക്കുമ്പോഴാണ് ശശി തരൂരിന്റെ വക പിണറായി സ്തുതി വരുന്നത്. രാവിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പളളി രാമചന്ദ്രനാണ് ശശി തരൂരിനെതിരെ ആദ്യ പ്രതിഷേധം രേഖപ്പെടുത്തിയത്.

മുഴുവൻ എംപിമാരും കെ റെയിലിനെതിരായ നിലപാട് എടുക്കുമ്പോൾ ഞാൻ അതേക്കുറിച്ച് പഠിക്കട്ടെ എന്ന് പറഞ്ഞാൽ അത് കെ റെയിലിനെ സഹായിക്കുന്ന നിലപാടാണെന്ന് മുല്ലപ്പളളി തുറന്നടിച്ചു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഗവേഷണ ബുദ്ധിയോടെ എല്ലാ കാര്യങ്ങളെയും വിലയിരുത്തുന്ന ഒരാൾ ഇത്തരം കാര്യം പഠിക്കട്ടെയെന്ന് പറഞ്ഞാൽ അത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പളളി പറഞ്ഞു.

കെ. സുധാകരനും വി.ഡി സതീശനും കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം പാർട്ടിയെ കടുത്ത അച്ചടക്കത്തിന്റെ വഴിയിലൂടെ നടത്താനായിരുന്നു ശ്രമം. ഇതിന്റെ പേരിൽ ചില നേതാക്കൾക്കെതിരെ നടപടികളും എടുത്തിരുന്നു. എന്നാൽ ഇതൊക്കെ തരൂരിന്റെ കാര്യത്തിൽ എവിടെ പോയി എന്നാണ് മുല്ലപ്പളളി അടക്കമുളള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെ തരൂരിനെ നേരിട്ട് വിളിച്ച് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും തരൂരിനോട് ആവശ്യപ്പെടും. പാർട്ടിയും മുന്നണിയും കെ -റെയിലിന് എതിരെ സമരം ശക്തമാക്കുമ്പോൾ തലസ്ഥാന നഗരത്തിൽ നിന്നുള്ള ലോക്സഭാംഗം മാറി നിൽക്കുന്നത് സിപിഎം ആയുധമാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

Tags: shashi tharoorCongress KeralaCongress MP
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies