ബംഗളൂരു : നേതാക്കളുടെ അറസ്റ്റ് മറയാക്കി സംസ്ഥാനത്ത് വ്യാപക കലാപത്തിന് കോപ്പു കൂട്ടി പോപ്പുലർഫ്രണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ തീരമേഖലകളിൽ പ്രതിഷേധ റാലികൾ നടത്തുകയാണ്. റാലികളുടെ മറവിൽ വലിയ ആക്രമണങ്ങളാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
നേതാക്കളെ അറസ്റ്റ് ചെയ്തതിലും, ഇവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പോലീസ് അടിച്ചോടിച്ചതിലും പ്രതിഷേധിച്ചാണ് റാലികൾ സംഘടിപ്പിക്കുന്നത്. വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ വിട്ടയക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ പ്രവർത്തകർ നിസ്‌കരിച്ച് പ്രതിഷേധിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസുകാരെ പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി പ്രവർത്തകരെ അടിച്ചോടിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തുന്നത്.
Comments