പിതൃസഹോദരി 14-ാം വയസിൽ വിവാഹിതയായി, 14 കുട്ടികളെ പ്രസവിച്ചു; നേരത്തെ വിവാഹം കഴിക്കുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല; പ്രായപരിധി ഉയർത്തുന്നത് പെൺകുട്ടി വഴിതെറ്റിപോകുന്നതിലേക്ക് നയിക്കും: ഷിയ പുരോഹിതൻ മൗലാന കൽബെ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതൃസഹോദരി 14-ാം വയസിൽ വിവാഹിതയായി, 14 കുട്ടികളെ പ്രസവിച്ചു; നേരത്തെ വിവാഹം കഴിക്കുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല; പ്രായപരിധി ഉയർത്തുന്നത് പെൺകുട്ടി വഴിതെറ്റിപോകുന്നതിലേക്ക് നയിക്കും: ഷിയ പുരോഹിതൻ മൗലാന കൽബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 04:41 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി). ബോർഡ് അംഗമായ മൗലാന കൽബെ ജവാദാണ് ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചത്.

ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിലൂടെ അവർ വഴിതെറ്റിപോകാനുള്ള സാധ്യത കുറയുന്നു. ഇനി വിവാഹ പ്രായം 21 ആക്കി ഉയർത്തുകയാണെങ്കിൽ അത് മാതാപിതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കും. മൂന്ന് വർഷം കൂടി പെൺകുട്ടികൾക്ക് മേൽ ഇമചിമ്മാതെ നോക്കിയിരുന്ന് സംരക്ഷിക്കേണ്ട അവസ്ഥയാകും രക്ഷിതാക്കൾക്കെന്നും മൗലാന കൽബെ ജവാദ് പറഞ്ഞു.

14 വയസിൽ വിവാഹിതയായ തന്റെ പിതാവിന്റെ സഹോദരിയുടെ കാര്യവും മൗലാന ഉദാഹരിച്ചു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചെന്ന് കരുതി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയില്ലെന്നും ഗർഭധാരണത്തിനും പ്രസവിക്കാനുമുള്ള കഴിവിന് ചെറിയ പ്രായം ഒരു തടസമല്ലെന്നും തന്റെ പിതൃസഹോദരി കാണിച്ച് തന്നതായും എഐഎംപിഎൽബി നേതാവ് വ്യക്തമാക്കി. അവർ 45 വയസിനുള്ളിൽ 14 കുട്ടികളെ പ്രസവിച്ചുവെന്നും പൂർണ ആരോഗ്യവതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺമക്കളോട് മാതാപിതാക്കൾക്കുണ്ടാകുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും അത്രയൊന്നും ഒരു ജനപ്രതിനിധിക്കും സർക്കാരിനും പെൺകുട്ടിയോട് തോന്നണമെന്നില്ല. അതിനാൽ പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഒരു നിർബന്ധബുദ്ധിയുടെ ആവശ്യമില്ല. ഈ പ്രശ്‌നം എഐഎംപിഎൽബി അദ്ധ്യക്ഷനുമായി ചർച്ച ചെയ്യും. അദ്ദേഹം ഇക്കാര്യം കേന്ദ്രസർക്കാരിനോട് ഉന്നയിക്കും. അതുവഴി നിയമഭേദഗതിക്ക് മുമ്പ് നിർദേശങ്ങൾ സർക്കാരിന് മുമ്പിൽ എത്തുമെന്നും മൗലാന പറഞ്ഞു.

അതിനിടെ സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായ ഷാഫിഖർ റഹ്മാനും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു ദരിദ്രരാജ്യമാണെന്നും എല്ലാവർക്കും അവരുടെ പെൺമക്കളെ വേഗം വിവാഹം കഴിപ്പിച്ച് അയക്കേണ്ടതാണെന്നും പാർലമെൻറിൽ ബില്ലിനെ പിന്തുണയ്‌ക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies