തിരുവനന്തപുരം: ആൺകുട്ടികളെ അശ്ലീലക്കെണിയിൽപ്പെടുത്തുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നുമാണ് പ്രതികളെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്. അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായത്.
സംഘം കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളെ കെണിയിൽ കുടുക്കിയതായി പോലീസ് അറിയിച്ചു. ഓൺലൈൻ കോഴ്സിന്റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വിദ്യാർത്ഥികളിൽ നിന്നും ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസ് വ്യക്തമാക്കി.
പ്രതികളെ നാളെ കേരളത്തിലെത്തിക്കും. സംഭവത്തിന് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments