ആലപ്പുഴ: ആലപ്പുഴയിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കാറിലെത്തിയ അജ്ഞാത സംഘമാണ് ഷാനിനെ വെട്ടി പരിക്കേൽപ്പിച്ചത്.
കൊല്ലപ്പെട്ട ഷാനിന്റെ ശരീരത്തിൽ 40 വെട്ടുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽവെച്ച് ഷാനിനു നേരെ ആക്രമണമുണ്ടായത്.
ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ഒരു സംഘം ആളുകൾ വെട്ടുകയായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments