സംഘർഷ സാദ്ധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഡിജിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘർഷ സാദ്ധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. അവധിയിൽ പോയ പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിലേക്കും അക്രമം വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് അനിൽ കാന്ത് നിർദ്ദേശം പുറപ്പെടുവിച്ചത്.

പ്രകോപനപരമായ റാലികൾ സംഘടിപ്പിക്കുകയോ, അല്ലെങ്കിൽ പരിപാടികളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയോ ചെയ്താൽ അത് വലിയ അക്രമങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി റാലികൾക്കും മറ്റും അനുമതി നൽകേണ്ടത് പോലീസ് ആണ്. പരിശോധിച്ച ശേഷം മാത്രമേ ഇത്തരത്തിൽ അനുമതി നൽകാവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും പലഭാഗങ്ങളിലായി പരമാവധി പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവധിയിൽ പോയവർ തിരികെ പ്രവേശിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കുന്നു. എസ്പിമാരുൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സ്‌റ്റേഷനുകളിൽ തന്നെ ഇരിക്കാനും, കീഴുദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Tags: alapuzhapolitical murderDGPANILKANTH
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies