കൊച്ചി: ദുൽഖർ സൽമാന്റെ പുതിയ ചിത്രം സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറക്കാർ.ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററും മമ്മൂട്ടി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്ക് വെച്ചതാണിപ്പോൾ ചർച്ചയാകുന്നത്.
മകൻ ദുൽഖറിന്റെ സിനിമകളുടെ പ്രമോഷനു വേണ്ടി കാര്യമായൊന്നും തന്നെ പിതാവായ മമ്മൂട്ടി ചെയ്യാറില്ല. വളരെ വിരളമായേ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരങ്ങൾ കാര്യങ്ങൾ പങ്കുവെക്കാറുമുള്ളൂ.
മുൻപ് ദുൽഖറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി കണക്കാക്കുന്ന കുറുപ്പി’ന്റെ ട്രെയ്ലർ മമ്മൂട്ടി സ്വന്തം പേജിലൂടെ പങ്കുവച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു.അതിന് പിന്നാലെ അച്ഛന്റെ ഫോണെടുത്ത് താനാണ് ട്രെയിലർ പങ്കുവെച്ചതെന്ന് ദുൽഖർ വെളിപ്പെടുത്തിയിരുന്നു.
അന്ന് സംഭവിച്ചപോലെ ഇത്തവണയും ദുൽഖർ തന്നെ മമ്മൂട്ടിയുടെ ഫോണെടുത്ത് പോസ്റ്റർ പങ്കുവച്ചതാണോ എന്നാണ് പലരുടേയും സംശയം. പോസ്റ്റിന് താഴെ ഇതേ പറ്റിയുള്ള അന്വേഷണങ്ങൾ നിറയുകയാണ്.
അടുത്തവർഷം ജനുവരി 14 ന് ആണ് സല്യൂട്ട് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
Comments