തൃശൂർ ; തൃശ്ശൂരിൽ ബസിൽ കടത്തിയ മുള്ളൻപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചി പിടികൂടി. തൊടുപുഴ വണ്ണംപുറം സ്വദേശി ദേവസ്യ വർക്കിയാണ് മാംസവുമായി പിടിയിലായത്. എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
കെഎസ്ആർടിസി ബസിലാണ് ഇയാൾ മാംസക്കടത്ത് നടത്തിയത്. മണ്ണാർക്കാട് നിന്നും തൊടുപുഴയിലേക്ക് മാംസം വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. മണ്ണുത്തി- പാലക്കാട് ദേശീയ പാതയിൽ എക്സൈസ് വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
Comments