ആലപ്പുഴ:രൺജീത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എ ഡി ജി പി വിജയ് സാക്കറെ.പ്രതികൾക്കായി തമിഴ് നാട്ടിൽ ഉൾപ്പെടെ പോലീസ് തിരിച്ചിൽ സജീവമാക്കിയതായും,നിർണായക തെളിവുകൾ ലഭിച്ചതായും എഡിജിപി വ്യക്തമാക്കി .
സംഭവത്തിലെ ഉന്നതതല ഗൂഡാലോചന ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.അന്വേഷണ സംഘം പൂർണ്ണ ആത്മവിശ്വാസത്തിലാണ് .ആയുധങ്ങൾ കണ്ടെത്താനുള്ള പരിശോധന സജീവമാണ്.എഡിജിപി പറഞ്ഞു.ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എ ഡി ജി പി കൂട്ടിച്ചേർത്തു
രൺജീത് വധക്കേസിൽ കൊലപാതകികളുടെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഒരു സംഘം പോപ്പുലർഫ്രണ്ടുകാർ വീട്ടിൽ കയറി ബിജെപി നേതാവ് രൺജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
Comments