തൃശ്ശൂർ : അന്തരിച്ച എംഎൽഎ പിടി തോമസിന്റെ സംസ്കാര ദിവസം ക്രിസ്തുമസ് ആഘോഷിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിയുമായി കെപിസിസി. തൃശ്ശൂർ കോർപ്പറേഷനിലാണ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സംഭവത്തിൽ കെപിസിസി ഡിസിസിയോട് വിശദീകരണം തേടി.
പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ഇത് പ്രകാരം പലയിടങ്ങളിലും ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൃശ്ശൂരിൽ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷിച്ചത്. അതും പിടിയുടെ സംസ്കാര ദിവസമായ വ്യാഴാഴ്ച്ച തന്നെ.
ആഘോഷത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഇതോടെയാണ് കെപിസിസി ഇടപെട്ടത്. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. കേക്കുൾപ്പെടെ മുറിച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.
കഴിഞ്ഞ ദിവസം കാക്കനാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാർ ക്രിസ്തുമസ് ആഘോഷിച്ചതും വിവാദത്തിൽ ആയിരുന്നു.
Comments