ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ അണുബാധയും ഉയർന്ന പോസിറ്റിവിറ്റി നിരക്കും വർധിക്കുമെങ്കിലും ദക്ഷിണാഫ്രിക്കയിൽ കാണുന്നത് പോലെ മിക്ക ആളുകളിലും ഇത് സൗമ്യമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധ. വക ആദ്യം തിരിച്ചറിഞ്ഞ ഡോ. ആഞ്ചലിക് കോറ്റ്സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള വാക്‌സിനുകൾ തീർച്ചയായും പകർച്ചവ്യാധിയെ നിയന്ത്രിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്‌സൺ പറഞ്ഞു. എന്നാൽ വാക്‌സിനേഷൻ ചെയ്യാത്തവർ ‘100 ശതമാനം അപകടസാധ്യതയിലാണെന്നും ഇവർ വ്യക്തമാക്കി.
നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്‌ക്കാൻ വളരെയധികം സഹായിക്കും കോറ്റ്‌സി പറഞ്ഞു. വാക്സിനേഷൻ എടുത്താലോ അല്ലെങ്കിൽ കൊറോണ ബാധിച്ചതിന്റെ മുൻകാല ചരിത്രമുണ്ടെങ്കിൽ നിങ്ങൾ മൂന്നിലൊന്ന് മാത്രമേ പടരുകയുള്ളൂവെന്ന് ഞങ്ങൾക്കറിയാം. അതേസമയം വാക്സിനേഷൻ എടുക്കാത്ത ആളുകൾ 100 ശതമാനം വൈറസ് പടരാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ വേരിയന്റിന്റെ 415 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിനുശേഷം മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്തലും വലിയ ഒത്തുചേരലുകൾ പരിമിതപ്പെടുത്തലും ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അണുബാധയുടെ ഉയർന്ന തീവ്രത റിപ്പോർട്ട് ചെയ്യുന്നതോ വാക്‌സിനേഷൻ മന്ദഗതിയിലാകുന്നതോ ആയ 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ വിന്യസിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. വാക്‌സിനേഷൻ വേഗത്തിലാക്കാൻ അതത് സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ടീമുകളെ ചുമതലപ്പെടുത്തും.















