ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
മൻ കീ ബാത്തിന്റെ 84 -ാം പതിപ്പാണ് ഇന്ന് നടക്കുക. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി ഇന്നലെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാക്കി തുടങ്ങാനാണ് തീരുമാനം. കൊറോണ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും ഒമിക്രോണിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments