ഡിസംബറിലെ സംഹാര താണ്ഡവം; സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിസംബറിലെ സംഹാര താണ്ഡവം; സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 08:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്. 2004 ഡിസംബർ 26നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവർന്നെടുത്തത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിലായി രണ്ടരലക്ഷം പേരുടെ ജീവനും സ്വത്തുമാണ് സുനാമി തിരകൾ കവർന്നെടുത്തത്.

ഡിസംബർ 25ന് ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകി ഉറങ്ങിയവർ ദുരന്തത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുക്കുന്ന കാഴ്ച വേദനയോടെയാണ് ലോക ജനത നോക്കി നിന്നത്. ഡിസംബർ 26ന് ക്രിസ്തുമസ് ആഘോഷ മയക്കത്തിലായിരിക്കേയാണ് ഇന്തോനേഷ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 7.59ന് ഭൂചലനത്തെ തുടർന്നുള്ള പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചലനം അനുഭവപ്പെട്ട് 7 മണിക്കൂറിനകം പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലുമായി തിരകൾ ഉൾവലിഞ്ഞശേഷമാണ് അത്യുഗ്രശക്തിയിൽ കരയിലേക്ക് ആക്രമിച്ചുകയറിയത്. ഹിരോഷിമയിൽ പ്രയോഗിച്ച ആണവബോംബിന്റെ 23,000 മടങ്ങ് പ്രഹരശേഷിയുള്ള ഭൂചലനമാണ് സമുദ്രത്തിനടിയിൽ സംഭവിച്ചത്.

ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിട ങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 15,000ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകൾ സൂചിപ്പി ക്കുന്നത്. കേരളത്തിലാകമാനം 236 ആളുകൾ മരിച്ചുവെന്നാണ് കണക്ക്. കൊല്ലം ജില്ലയിൽ മാത്രം 100ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. കൊല്ലം-ആലപ്പുഴ ജില്ലയിലെ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ ദൂരംവരെ തീരം കടലെടുത്തു. കേരളത്തിൽ മാത്രം 3000 ലേറെ വീടുകളാണ് തകർന്നത്.

30 മീറ്റർ അഥവാ 65 അടി ഉയരത്തിലാണ് ഇന്തോനേഷ്യയിൽ തീരമാലകൾ ഉയർന്നത്. ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയിൽ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരകളായത്. സുനാമി ദുരന്തങ്ങളെ മറികടക്കാൻ അന്താരാഷ്‌ട്ര സമൂഹം 14 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.

Tags: sunamiTsunami
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies