മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന് പാമ്പുകടിയേറ്റു.അദ്ദേഹത്തിന്റെ പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് അദ്ദേത്തെ മാമോത്തെ എംജിഎം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വിഷത്തിനെതിരെയുള്ള മരുന്ന് നൽകി വിട്ടയച്ചു.നിലവിൽ താരം വീട്ടിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് വിവരം.
എല്ലാ വർഷത്തെയും പോലെ ജന്മദിനം ആഡംബരപൂർണമായി ഫാം ഹൗസിൽ ആഘോഷിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾക്കായിട്ടാണ് അദ്ദേഹം ഫാമിലെത്തിയത്.നാളെയാണ് ജന്മദിനം.കഴിഞ്ഞ വർഷം ലോക്ക് ഡൗണിന്റെ ഭൂരിഭാഗം സമയത്തും അദ്ദേഹം സഹോദരി അർപ്പിത ഖാനുമൊത്ത് ഫാം ഹൗസിലായിരുന്നു താമസിച്ചിരുന്നത്.
Comments