ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രത്തിന് നിർദേശം നൽകിയത് താനെന്ന് രാഹുൽഗാന്ധി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രത്തിന് നിർദേശം നൽകിയത് താനെന്ന് രാഹുൽഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ തീരുമാനം തന്റെ നിർദേശ പ്രകാരമാണെന്നാണ് രാഹുൽ പ്രതികരിച്ചത്.

‘ഇത് വളരെ ശരിയായ തീരുമാനമാണ്. ബൂസ്റ്റർ ഡോസ് നൽകണമെന്ന എന്റെ നിർദേശം കേന്ദ്ര സർക്കാർ സ്വീകരിച്ചു. വാക്‌സിന്റെ ഇരുഡോസുകളും ബൂസ്റ്റർ ഷോട്ടും പ്രദാനം ചെയ്യുന്ന സുരക്ഷ ഇനി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാകും’ ട്വിറ്ററിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നിർണായക പ്രഖ്യാപനം നടത്തിയത്. കൊറോണ മുൻനിരപോരാളികൾക്കും 60 വയസിന് മുകളിലുള്ള രോഗികളായവർക്കുമാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഷോട്ട് വിതരണം ചെയ്യുക. മിക്‌സ് ആൻഡ് മാച്ച് പോളിസി മുഖേനയാണ് വിതരണം.

വ്യത്യസ്ത വാക്‌സിനുകളാണ് ബൂസ്റ്ററായി നൽകുക. വാക്‌സിനേഷൻ വേളയിൽ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ബൂസ്റ്റർ എടുക്കുമ്പോൾ കൊവാക്‌സിൻ വിതരണം ചെയ്യുമെന്നും കൊവാക്‌സിൻ ആദ്യം കുത്തിവെയ്‌പ്പെടുത്തവർക്ക് ബൂസ്റ്റർ നൽകുമ്പോൾ കൊവിഷീൽഡായിരിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ 15നും 18നും ഇടയിലുള്ളവർക്കും വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 

Tags: india booster shot
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies