കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ? പണി അറിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് സന്ദീപ് വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ? പണി അറിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 10:10 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സംസ്ഥാനത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പൂർണ്ണ പരാജയമെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സംസ്ഥാനത്ത് നടത്തിയത്. ചാവക്കാട്ടെ ബിജു , പാലക്കാട്ടെ സഞ്ജിത്ത് , ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ, മാട്ടൂലിലെ ഹിഷാം. സംസ്ഥാന തലസ്ഥാനത്ത് അടക്കം ഗുണ്ടകൾ പരസ്യമായി അഴിഞ്ഞാടുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകളെ പോലും അക്രമിക്കുന്നു, കൊലപാതകത്തിന് ശേഷം കാൽ വെട്ടി ദൂരെ എറിയുന്നു. അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ അറിയപ്പെടുന്നവർ കലാപം അഴിച്ചു വിടുന്നു. പോലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു. ഇതേസമയത്ത് സംസ്ഥാന സർക്കാർ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് പണം ചെലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുകയുമാണ്. എന്ത് വെള്ളരിക്കാപ്പട്ടണമാണിതെന്ന് സന്ദീപ് വാര്യർ ചോദിച്ചു. മുഖ്യമന്ത്രി തന്നെയാണ് കേരളത്തിന്റെ ഈ അവസ്ഥയ്‌ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ടെൻഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകൻ മന്ത്രി പറഞ്ഞത്. ഇന്നലെ കലാപകാരികൾ കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ? റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാൽ നാണിച്ചു തല താഴ്‌ത്തും. പണി അറിയില്ലെങ്കിൽ മുഖ്യമന്ത്രി രാജി വച്ച് പോകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു . ചാവക്കാട്ടെ ബിജു , പാലക്കാട്ടെ സഞ്ജിത്ത്‌ , ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ , മാട്ടൂലിലെ ഹിഷാം .. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സംസ്ഥാനത്ത് നടത്തിയത്.

സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകൾ പരസ്യമായി അഴിഞ്ഞാടുന്നു . സ്ത്രീകളെ പോലും ആക്രമിക്കുന്നു . കൊലപാതകത്തിനു ശേഷം കാൽ വെട്ടി ദൂരെ എറിയുന്നു . അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ അറിയപ്പെടുന്നവർ കലാപം അഴിച്ചു വിടുന്നു . പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു.

മറുവശത്ത് സംസ്ഥാന സർക്കാർ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നും പണം ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുന്നു . എന്ത് വെള്ളരിക്കാപ്പട്ടണമാണിത്? തന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഉത്തരേന്ത്യൻ ഗോസായിമാരെ ലാ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിൽ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്‌ക്കാ വികസന കോർപ്പറേഷൻ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദി.

ടെൻഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകൻ മന്ത്രി പറഞ്ഞത് . ഇന്നലെ കലാപകാരികൾ കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ ? റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാൽ നാണിച്ചു തല താഴ്‌ത്തും . പണി അറിയില്ലെങ്കിൽ രാജി വച്ച് പോണം മുഖ്യമന്ത്രി.

ഫേസ്ബുക്ക് പോസ്റ്റ്

Tags: cm pinarayi vijayankizhakkambalamsandeep varrier
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies