കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തണ്ണുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി നേരിട്ട് വീടുകളിലെത്തും; സ്വത്ത് നഷ്ടപ്പെടുന്നവരോട് പദ്ധതിയുടെ ഗുണങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തണ്ണുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി നേരിട്ട് വീടുകളിലെത്തും; സ്വത്ത് നഷ്ടപ്പെടുന്നവരോട് പദ്ധതിയുടെ ഗുണങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 07:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിക്കാനാണ് തീരുമാനം. വീടുകൾ കയറിയുള്ള പ്രചാരണത്തിനും പിണറായി വിജയൻ നേരിട്ടിറങ്ങുമെന്ന് സിപിഎം വ്യക്തമാക്കി.

2022 ജനുവരി 4 മുതൽ പരിപാടി ആരംഭിക്കും. 14 ജില്ലകളിലേയും സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കിക്കൊടുക്കും. ഇതിലൂടെ ജനങ്ങളുടെ എതിർപ്പികൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

ജനങ്ങളെ കയ്യിലെടുക്കാൻ ഭവന സന്ദർശനം നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ലഘുലേഖകളും വിതരണം ചെയ്യും. കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ആര് എതിർത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതി വേണ്ടന്ന മുഷ്‌ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ല. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കുമെന്നും അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്‌ക്ക് വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്തെ രണ്ടാക്കി മുറിക്കുന്ന കെ റെയിലിനെതിരെ മുന്നോട്ട് പോകാനാണ് ജനങ്ങളുടെ തീരുമാനം.

Tags: k railCHIEF MINISTER PINRAI VIJAYANPROTEST AGAINST K RAIL
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies