കുവൈറ്റ് സിറ്റി: കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ (കിയ) കുവൈറ്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു. പ്രസിഡൻറ് പുഷ്പ രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും സാമൂഹിക പ്രവർത്തകനുമായ ബാബു ഫ്രാൻസീസ് നിർവ്വഹിച്ചു. അഡൈ്വസറി മെമ്പർ സുശീല ,വനിത വിംഗ് സെക്രട്ടറി സൗമിനി വിജയൻ , ജയകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൻ മധു മാഹി ,സജിന്ദ്രൻ, ദിനേശൻ, ഷൈബു നിസ എന്നിവർ പങ്കെടുത്തു. ജനറൻ സെക്രട്ടറി വിനയൻ അഴിക്കോട് സ്വാഗതവും ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു.
Comments