മഅദനിയ്ക്കും, തടിയന്റെവിട നസീറിനുമെതിരെ തെളിവു നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവം; വിചാരണയ്‌ക്കെതിരെ മലയാളി മാദ്ധ്യമ പ്രവർത്തക നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഅദനിയ്‌ക്കും, തടിയന്റെവിട നസീറിനുമെതിരെ തെളിവു നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവം; വിചാരണയ്‌ക്കെതിരെ മലയാളി മാദ്ധ്യമ പ്രവർത്തക നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 11:12 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : 2008 ലുണ്ടായ ബംഗളൂരു സ്‌ഫോടന പരമ്പരയിലെ പ്രതികൾക്കെതിരെ തെളിവുകൾ നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മലയാളി മാദ്ധ്യമപ്രവർത്തകയുൾപ്പെടെ സമർപ്പിച്ച ഹർജി തള്ളി കർണാടക ഹൈക്കോടതി. തങ്ങളെ വിചാരണ ചെയ്യാൻ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. കൊച്ചി സ്വദേശിനിയായ മാദ്ധ്യമ പ്രവർത്തക കെ.കെ ഷാഹിന, കാസർകോട് സ്വദേശി സുബൈർ പടുപ്പ്, മടിക്കേരി സ്വദേശി ഉമ്മർ മൗലവി എന്നിവരാണ് ഹർജി നൽകിയത്.

സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതികൾ ആയ അബ്ദുൾ നാസർ മഅദനി, തടിയന്റെവിട നസീർ എന്നിവർക്കെതിരെ തെളിവുകൾ നൽകിയവരെയാണ് മൂവരും ചേർന്ന് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഭീഷണിയ്‌ക്കിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെയും പോലീസ് യുഎപിഎ ചുമത്തി കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ഹർജി നൽകി. എന്നാൽ ഇത് നിരസിച്ച കോടതി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉത്തരവിടുകയായിരുന്നു.

ഇവരുടെ ഹർജി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആർ സുബ്രമഹ്ണ്യ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരുടെ ഹർജി കോടതി തള്ളിയത്.

സോംവാർപേട്ട സ്വദേശികളായ കെ.ബി റഫീഖ്, യോഗാനന്ദ് എന്നിവരുടെ പരാതിയിലാണ് മുന്ന് പേർക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. മഅദനി, തടിയന്റെവിട നസീർ എന്നിവർക്കെതിരെ തെളിവു നൽകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഇവരുടെ ഭീഷണി.

 

Tags: journalistthreatAbdul Nazer Mahdani
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies