'കൊലപാതക ദിവസം അനീഷ് പെൺകുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി': മകന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൊലപാതക ദിവസം അനീഷ് പെൺകുട്ടിയ്‌ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി’: മകന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി അനീഷിന്റെ കുടുംബം. കൊലപാതകം ആസൂത്രിതമാണെന്ന് അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അനീഷ് പെൺകുട്ടിയ്‌ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. അനീഷിന് പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു.

പെൺകുട്ടിയുടെ വീടിന് സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും സമീപവാസികൾ സംഭവം അറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണ്. നിലവിളിയോ ഒന്നും തന്നെ പുറത്തു കേട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. പോലീസ് എത്തുമ്പോൾ വീട്ടിന്റെ രണ്ടാം നിലയിലെ ഹാളിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു അനീഷ് ജോർജ്ജ്. പോലീസാണ് അനീഷിന്റെ വീട്ടിലും വിവരം അറിയിക്കുന്നത്. ആദ്യം അപകടമരണം എന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങൾ പറയുകയായിരുന്നു.

പള്ളിയിലെ ഗായക സംഘത്തിൽ അനീഷും യുവതിയും അംഗങ്ങളാണ്. എന്നാൽ ഇരുവർക്കും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് സൈമണും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. താഴത്തെ നിലയിൽ വാടകയ്‌ക്ക് താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്ന് മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്.

പുലർച്ചെ മുറിയിൽ സംസാരം കേട്ട് സൈമൺ വാതിലിൽ മുട്ടിയെങ്കിലും പെൺകുട്ടി വാതിൽ തുറന്നല്ല. തുടർന്ന് ബലം പ്രയോഗിച്ച് കതക് തുറന്നപ്പോൾ അനീഷുമായി കയ്യേറ്റം ഉണ്ടായെന്നും കത്തികൊണ്ട് കുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഹോട്ടൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോർജ്ജിന്റേയും ഡോളിയുടേയും മകനായ അനീഷ് നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയാണ്.

Tags: PETTA
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies