മാസ്‌ക് ശരിയായിവെച്ചില്ല; വിമാനയാത്രയ്ക്കിടെ വയോധികന്റെ മുഖത്തടിച്ച് യുവതി ; അറസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസ്‌ക് ശരിയായിവെച്ചില്ല; വിമാനയാത്രയ്‌ക്കിടെ വയോധികന്റെ മുഖത്തടിച്ച് യുവതി ; അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 07:13 pm IST
FacebookTwitterWhatsAppTelegram

ജോർജിയ : വിമാനയാത്രയ്‌ക്കിടെ വയോധികന്റെ മുഖത്തടിച്ച് യുവതി. ഡെൽറ്റയിൽ നിന്നും അറ്റ്‌ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർ ലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്തടിച്ച യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

മാസ്‌ക് ശരിയായി വെയ്‌ക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വയോധികൻ. ഈ സമയം ഇവിടെയെത്തിയ യുവതി മാസ്‌ക് ശരിയായി വെയ്‌ക്കാൻ വയോധികനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ ഭക്ഷണം കഴിക്കുകയാണെന്നും അതിന് ശേഷം മാസ്‌ക് ശരിയായിവയ്‌ക്കാമെന്നും വയോധികൻ പറഞ്ഞു. എന്നാൽ തന്നോട് ആരാണ് ഇവിടെ ഇരിക്കാൻ പറഞ്ഞതെന്ന് ചോദിച്ച് വയോധികന് നേരെ യുവതി ശകാര വർഷം ചൊരിയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ആരംഭിച്ചു. പിന്നീട് വിമാനത്തിലെ ജീവനക്കാർ എത്തി യുവതിയെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

മറ്റൊരു സീറ്റിൽ ഇരുന്ന യുവതിയെ ഇയാൾ വംശീയമായി അധിക്ഷേപിച്ചു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടായി. വയോധികൻ കൂടുതൽ അധിക്ഷേപ പരാമർശങ്ങൾ ഉന്നയിച്ചതോടെ യുവതി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വന്ന് വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ എത്തി യുവതിയെ പിടിച്ചു മാറ്റി.

ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിമാനം അറ്റ്‌ലാന്റയിൽ എത്തിയ ഉടനെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം യുവതി വയോധികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയും മാസ്‌ക് ശരിയായി ധരിക്കാതെയായിരുന്നു വയോധികനോട് തട്ടിക്കയറിയത്. ഇതും സഹയാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളിൽ ഇതും വ്യക്തമാണ്.

 

Tags: flightArrestelderly man
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies