പൗരത്വം സ്ഥിരീകരിച്ച 358 പേരെ ഉടൻ മോചിപ്പിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ; തടവിലുള്ള മറ്റുള്ളവർക്ക് നയതന്ത്ര - വൈദ്യ സഹായവും അനുവദിക്കണമെന്നും ആവശ്യം
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൗരത്വം സ്ഥിരീകരിച്ച 358 പേരെ ഉടൻ മോചിപ്പിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ; തടവിലുള്ള മറ്റുള്ളവർക്ക് നയതന്ത്ര – വൈദ്യ സഹായവും അനുവദിക്കണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 07:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ തടവിലാക്കിയ 356 മത്സ്യതൊഴിലാളികളെയും രണ്ട് സാധാരണ പൗരൻമാരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കപ്പെട്ടവരുടെ മോചനമാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. പാകിസ്താൻ പിടികൂടിയ ഇന്ത്യക്കാരെന്ന് സ്ഥിരീകരിക്കാത്ത 182 മത്സ്യതൊഴിലാളികൾക്കും 17 സാധാരണക്കാർക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള അനുമതി നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

2008 ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. എല്ലാവർഷവും ജനുവരി 1 നും ജൂലൈ 1 നും തടവുകാരുടെ പട്ടിക പരസ്പരം കൈമാറമെന്നാണ് കരാറിലെ വ്യവസ്ഥ. അതുപ്രകാരം പാകിസ്താൻ നൽകിയ പട്ടികയിലെ 358 പേരുടെ ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കപ്പെട്ടു. ഇവരെയാണ് എത്രയും വേഗത്തിൽ മോചിപ്പിച്ച് സ്വന്തം രാജ്യത്തേയ്‌ക്ക് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ തടവിലുള്ള 355 പാകിസ്താൻ പൗരൻമാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.

ഇവരുടെ പൗരത്വ രേഖകൾ ഹാജരാക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടുണ്ട്. പാകിസ്താന്റെ തടവിലുള്ള ഇന്ത്യക്കാർക്ക് നയതന്ത്ര പരിരക്ഷയും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി മെഡിക്കൽ സേവനവും നൽകണമെന്നും വിദേശ കാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

Tags: PakistanfishermenPrisoners
Share
Tweet
SendShare

More News from this section

ലീഗിന് വഴങ്ങി യുഡിഎഫ് സർക്കാർ, ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീർ; കാബിനറ്റ് പദവിയോടെ നിയമനം, ജി. ദേവരാജൻ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകും

സ്വതന്ത്രമായി ജീവിക്കാനും മോഡലിങ്ങിന് പോകാനും കുട്ടികൾ തടസ്സം; കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയതിൽ അമ്മയുടെ മൊഴി, നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ്

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

Latest News

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies