പ്രീതയുടെ കരുതൽ അമ്മാളുക്കുട്ടിയമ്മയ്ക്ക് തുണയാകും; അഗതിമന്ദിരത്തിലെ അന്തേവാസിക്ക് വീട് പണിയാൻ മൂന്ന് മാസത്തെ ഓണറേറിയം നൽകി ജനപ്രതിനിധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രീതയുടെ കരുതൽ അമ്മാളുക്കുട്ടിയമ്മയ്‌ക്ക് തുണയാകും; അഗതിമന്ദിരത്തിലെ അന്തേവാസിക്ക് വീട് പണിയാൻ മൂന്ന് മാസത്തെ ഓണറേറിയം നൽകി ജനപ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേവികൾ. നളിനിയിലെ മഹാകവി കുമാരനാശാന്റെ ഈ വരികൾ ജീവിതത്തിലുടനീളം പകർത്തി മുന്നോട്ടുപോകുകയാണ് ബിജെപി വാർഡ് മെമ്പർ പ്രീത. അഗതിമന്ദിരത്തിൽ കഴിയുന്ന അമ്മാളുക്കുട്ടിയമ്മയ്‌ക്കായി നിർമ്മിക്കുന്ന വീടിന് തന്റെ ഓണറേറിയം നൽകി കഷ്ടനഷ്ടങ്ങൾക്കിടയിലും പ്രീത തന്റെ ജീവിതം കൂടുതൽ ധന്യമാക്കുന്നു.

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡ് മെമ്പറാണ് പ്രീത. സാധാരണയിൽ സാധാരണക്കാരായ കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഇവർ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻപെടുന്നത് ചില്ലറ പാടൊന്നുമല്ല.

ഇരുചക്രവാഹനത്തിന് പെട്രോൾ അടിയ്‌ക്കാൻ പോലും ചിലപ്പോൾ പ്രീതയുടെ കയ്യിൽ പണമുണ്ടാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടവുകാർ പണം ആവശ്യപ്പെടുമ്പോൾ അത് നൽകാനില്ലാത്തതിനാൽ അവരോടും കലഹിക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും ഇത് പ്രീതയെ പിന്നോട്ട് വലിക്കാറില്ല. കീറിയ പഴ്‌സിനുള്ളിലെ നാണയത്തുട്ടുകൾ കൂട്ടി നോക്കി പലപ്പോഴും പാവപ്പെട്ടവരെ ഓട്ടോ കയറ്റി വിടുന്ന പ്രീതയെ നാട്ടുകാർ കണ്ടിട്ടുണ്ട്.

പ്രീതയുടെ വാർഡിലാണ് അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മാളുക്കുട്ടിയമ്മക്ക് മെമ്പറുടെയും രണ്ടാം വാർഡ് വികസന സമിതിയുടേയും നേതൃത്വത്തിൽ വീടൊരുങ്ങുന്നത്. ബെൽറ്റ് വാർപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തന്റെ മൂന്ന് മാസത്തെ ഓണറേറിയമായ 25,000 രൂപ പ്രീത അമ്മാളുക്കുട്ടിയമ്മയ്‌ക്ക് കൈത്താങ്ങാവുന്നത്.

വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി വാർഡ് വികസന സമിതിക്ക് നൽകാൻ ബിജെപി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ വി സി ബാലകൃഷ്ണനേയും ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രനേയും മാണ് പ്രീത തുക ഏൽപ്പിച്ചത്. കയ്യിൽ ഒന്നും ഉണ്ടായിട്ടല്ലെന്നും , തന്റെ വാർഡിലെ ഒരു നല്ല കാര്യത്തിന് കഴിയുന്നത് ചെയ്യേണ്ടേയെന്നും പ്രീത പറയുന്നു. പകരം വയ്‌ക്കാനില്ലാത്തതാണ് ഈ വാക്കുകൾ.

Tags: BJPward member
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies