ശത്രുവിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ പഠിച്ച പണി പതിനെട്ടും പുറത്തെടുക്കുന്നവരാണ് മനുഷ്യർ.ആയുധങ്ങൾ ഉപയോഗിച്ചും മൽപിടുത്തത്തിലൂടെയും ബുദ്ധി ഉപയോഗിച്ചും മനുഷ്യൻ തന്റെ ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നു.
മൃഗലോകത്തും ഇത് സാധാരണമാണ്.മനുഷ്യരുപയോഗിക്കുന്നതുപോലെ ബോംബും മിസൈലും കത്തിയും തോക്കുമൊന്നുമല്ല രക്ഷപ്പെടാൻ ഉപയോഗിക്കുന്നതെന്ന് മാത്രം.ബുദ്ധിയാണ് അവർ കൂടുതലും ഉപയോഗിക്കുന്നത്. അത്തരമൊരു ബുദ്ധിപരമായ ഇടപെടലിലൂടെ സ്വന്തം ജീവൻ രക്ഷിച്ച ഒരു താറാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന താറാവാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ താരം.നായ താറാവിന്റെ അടുത്തെത്തുമ്പോൾ വിരതനായ താറാവ് മരിച്ചതുപോലെ അനങ്ങാതെ തറയിൽ കിടക്കുകയാണ് ചെയ്യുന്നത്.നായ കുറച്ച് നേരം താറാവിനെ നോക്കി ഇരുന്നെങ്കിലും താറാവ് അനങ്ങാതെ പാറ കണക്കെ തന്നെ ഇരുന്നു.ഒടുവിൽ ക്ഷമ കെട്ട് നായ താറാവിന്റെ സമീപം നിന്ന് പോകുന്നതും ഉടൻ തന്നെ താറാവ് ജീവനും കൊണ്ടോടി രക്ഷപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
നിരവധി പേരാണ് വിരുതൻ താറാവിന്റെ ബുദ്ധിയെ പ്രശംസിച്ച് രംഗത്തെത്തിയത്.ഡെത്ത് ആയുധമാക്കിയ ഡക്ക് എന്നും ഈ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഓസ്കാർ ഈ താറാവിന് തന്നെയെന്ന് കമന്റ് ചെയ്തവരും ഉണ്ട്.















