പരസ്യ അധിക്ഷേപത്തെ പേടി; ഭാര്യയേയും കുടുംബത്തേയും നോക്കി ഇരിക്കാൻ എം.എം.മണി പറഞ്ഞു; എസ്.രാജേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരസ്യ അധിക്ഷേപത്തെ പേടി; ഭാര്യയേയും കുടുംബത്തേയും നോക്കി ഇരിക്കാൻ എം.എം.മണി പറഞ്ഞു; എസ്.രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 11:53 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുമായും നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകൾ തുറന്നു കാട്ടി എസ്.രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും അയച്ച കത്ത് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ അറിയിച്ചപ്പോൾ എം.എം.മണി അപമാനിച്ചതായി കത്തിൽ പറയുന്നു. ഭാര്യയേയും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശം. എം.എം.മണി സമ്മേളനങ്ങളിൽ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നത്.

എം.എം.മണിക്ക് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.ശശിയും തന്നെ അപമാനിച്ചുവെന്ന് എസ്.രാജേന്ദ്രന്റെ കത്തിൽ പറയുന്നു. കെ.വി.ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു. കെ.വി.ശശിയാണ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കെ.വി.ശശി അപമാനിച്ചു. കെ.കെ.ജയചന്ദ്രൻ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മണി ആരോപിച്ചുവെന്നും, അങ്ങനെ ശ്രമിച്ചാൽ തന്റെ സ്വഭാവം മാറുമെന്നും എം.എം.മണി പറഞ്ഞതായി കത്തിൽ പറയുന്നു.

ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും എസ്.രാജേന്ദ്രൻ കത്തിൽ പറയുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്. പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കുന്നില്ലെന്നും, നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തിയതിന് പിന്നാലെ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.

Tags: M.M MANIs rajendran
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies