ആദ്യം വരുന്നത് സ്റ്റൈലൻ ബലേനോ! പിന്നെ പുതുമോഡലുകളുടെ ഘോഷയാത്ര; 2022 അടിച്ചുപൊളിക്കാൻ മാരുതി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം വരുന്നത് സ്റ്റൈലൻ ബലേനോ! പിന്നെ പുതുമോഡലുകളുടെ ഘോഷയാത്ര; 2022 അടിച്ചുപൊളിക്കാൻ മാരുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 06:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പുതു പുത്തൻ ഫീച്ചറുകളും മികച്ച സ്‌റ്റൈലുമായി മാരുതി സുസുക്കി ബലേനോ അടുത്തമാസം വിപണിയിൽ എത്തും. ഈ വർഷം ഇന്ത്യൻ നിരത്തിനായി പുത്തൻ വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ മാരുതി തയ്യാറാക്കിയിട്ടുണ്ട്. അതിൽ ആദ്യം വിപണിയിലെത്തുന്ന കാറായിരിക്കും ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മത്സരത്തിൽ മറ്റ് കമ്പനികളുടെ കൂടെ കട്ടയ്‌ക്ക് പിടിച്ചുനിൽക്കാൻ വലിയ മാറ്റങ്ങളുമായാണ് ബലേനോയെ മാരുതി അവതരിപ്പിക്കുന്നത്. ചെറിയ ചെറിയ അപ്ഡേഷനിൽ മാത്രം ഒതുക്കാതെ അടിമുടി മാറ്റിയാണ് ബലേനോ ഇന്ത്യൻ നിരത്ത് കീഴടക്കാൻ എത്തുന്നത്.

മുൻ തലമുറ ബലേനോയിൽ നിന്നും ധാരാളം അപ്ഡേറ്റുകളിൾ പുത്തൻ ബലേനോയിൽ നൽകിയിട്ടുണ്ട്. ആദ്യ തലമുറ ബലോനേയുടെ കർവി മുൻ ഡിസൈനിൽ നിന്നും വ്യത്യസ്തമായി ഫ്ലാറ്റ്-നോസ് ഗ്രിൽ ഡിസൈനാണ് പുതിയ മോഡലിന് നൽകിയിരിക്കുന്നത്. കൂടാതെ, ഗ്രില്ലുകൾക്ക് പഴയതിനെക്കാൾ വലുപ്പവും നൽകിയിട്ടുണ്ട്. റീ ഡിസൈൻ ചെയ്ത ഹെഡ്ലാംപും, ഡിആർഎല്ലുകളുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുൻ ബംബറുകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. അൽപം ഉയർന്ന ബോണറ്റ്, കൂടുതൽ ആംഗുലറായ റീഡിസൈൻ ചെയ്ത ടെയിൽ ലാംപ് എന്നിവയും വാഹനത്തിനുണ്ട്.

ഇനി ഇന്റീറിയറിലേയ്‌ക്ക് വരുമ്പോൾ, ഹൈടെക്ക് അപ്ഡേഷനുകളാണ് പുത്തൻ ബലേനോയ്‌ക്ക് നൽകിയിട്ടുള്ളത്. വലിയ ടച്ച് സ്‌ക്രീനാണ് അകത്തളത്തിലെ പ്രധാനമായ ആകർഷണം. മാരുതിയുടെ പുതിയ എസ്‌ക്രോസിന് സമാനമായ 9-ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ബലേനോയ്‌ക്ക് ലഭിക്കുക. എസി വെന്റുകൾക്കും കാര്യമായ അപ്ഡേഷനുകൾ നൽകിയിട്ടുണ്ട്. സ്വിഫ്റ്റിനു സമാനമായ സ്റ്റിയറിംഗ് വീലാണ് ബലേനോയ്‌ക്ക് ലഭിക്കുന്നത്. യൂറോപ്പിൽ അവതരിപ്പിച്ച എസ്‌ക്രോസിന് സമാനമായ എല്ലാ പുത്തൻ ഫീച്ചറുകളും ബലേനോയ്‌ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിലുള്ള എല്ലാ കണക്റ്റിവിറ്റി ഫീച്ചറുകളും ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ മാരുതി വാഹനമായിരിക്കും ബലേനോ. ക്രൂയിസ് കൺട്രോൾ, ഓട്ടോമെറ്റഡ് ഹെഡ്ലാംപ്, വൈപ്പർ, വയർലെസ് ആപ്പിൾ കാർപ്ലെ എന്നീ സവിശേഷതകളും പുത്തൻ മോഡലിന് ലഭിക്കും.

നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാകും പുത്തൻ വാഹനത്തിനും ലഭിക്കുന്നത്. 8 ബിഎച്പി കരുത്തുള്ള സാധാരണ പതിപ്പും, 90 ബിഎച്പി കരുത്തുള്ള സ്മാർട്ട് ഹൈബ്രിഡ് പതിപ്പും ഉണ്ടാകും. മുൻ തലമുറ മോഡലിലെ പോലെ 5-സ്പീഡ് മാനുവൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളും ലഭിക്കും.

നിരത്തിൽ ഹ്യുണ്ടായി ഐ20, ടാറ്റാ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്സ് വാഗൺ പോളോ എന്നിവയാണ് ബലേനോയുടെ പ്രധാന എതിരാളികൾ. പുത്തൻ അപ്ഡേറ്റുകളോടെ എത്തുന്ന വാഹനത്തിന് 5.99 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies