പാലക്കാട് : ഒലവക്കോട് വീടിന്റെ ചായ്പ്പിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ഉമ്മിണിയിലാണ് സംഭവം. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഡിഎഫ്ഒ ഓഫീസിലേക്ക് കൊണ്ടുപോയി.
രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലി പ്രവസിച്ചിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങൾക്ക് മുൻപ് ജനിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഡിഎഫ്ഒ ഓഫീസിൽ എത്തിയ പുലിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണങ്ങൾ നൽകിവരികയാണ്. തള്ളപ്പുലിയ്ക്കായുള്ള തെരച്ചിലും വനംവകുപ്പ് ആരംഭിച്ചു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഉമ്മിണി. പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.
Comments