കാവത്തി ; ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എൻ. കാസ്മിക്കോയയെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവിൽ ബിജെപി ലക്ഷദ്വീപ് ഘടകം വൈസ് പ്രസിഡന്റും ചെത്ത്ലത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ലക്ഷദ്വീപ് ഉപദേശക സമിതി അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ലഡാക് ബിജെപി പ്രസിഡന്റായി ഫഞ്ചോക്ക് സ്റ്റാൻസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ജംയാംഗ് സെറിംഗ് നംഗ്യാളായിരുന്നു ലഡാക്കിലെ ബിജെപി അദ്ധ്യക്ഷൻ. ഇരുവരേയും ബിജെപി നേതാവ് ബി എൽ സന്തോഷ് അഭിനന്ദിച്ചു. ലക്ഷദ്വീപിലും ലഡാക്കിലും ബിജെപി സ്വാധീനം വർദ്ധിപ്പിക്കാൻ പ്രയത്നിച്ചവരാണ് ഈ നേതാക്കളെന്ന് അദ്ദേഹം പ്രശംസിച്ചു.
Comments