മുന്നാക്ക സമുദായങ്ങളുടെ യോഗത്തിലേക്കില്ലെന്ന് എൻഎസ്എസ്; ക്ഷണം നിരസിച്ചത് പിന്നാക്കക്കാരെ കണ്ടെത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പിനാൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുന്നാക്ക സമുദായങ്ങളുടെ യോഗത്തിലേക്കില്ലെന്ന് എൻഎസ്എസ്; ക്ഷണം നിരസിച്ചത് പിന്നാക്കക്കാരെ കണ്ടെത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പിനാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 07:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുന്നാക്ക-സംവരണേതര സമുദായ സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ച് എൻഎസ്എസ്. പിന്നാക്ക വിഭാഗകമ്മീഷൻ മുന്നാക്ക സമുദായങ്ങളിൽ നടത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സാമ്പിൾ സർവേ അശാസ്ത്രീയമാണെന്നും മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്കുള്ള ഭരണഘടനാ സംവരണത്തെ സർവേ ദോഷകരമായി ബാധിക്കുമെന്നും എൻഎസ്എസ് പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേ നടത്തണമെന്നുള്ളത് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള കമ്മീഷന്റെ പ്രധാനപ്പെട്ട നിർദ്ദേശമായിരുന്നു. ഈ ആവശ്യത്തെയും സാമ്പിൾ സർവേ ദോഷകരമായി ബാധിക്കും. സർവേയിൽ നിന്നും ലഭിക്കുന്ന നാമമാത്രമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മുന്നാക്ക വിഭാഗങ്ങളിലെയും അവശത അനുഭവിക്കുന്നവരുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാൻ കഴിയില്ല. ഈ വാദമുഖങ്ങൾ ഉന്നയിച്ചാണ് സാമ്പിൾ സർവേ നിർത്തി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും എൻഎസ്എസ് വ്യക്തമാക്കി.

സാമ്പിൾ സർവേ യാതൊരു വിധത്തിലും സംവരണത്തെയോ കമ്മീഷന്റെ നിർദ്ദേശങ്ങളെയോ ബാധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഏതെല്ലാം ഘടകങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നതെന്ന് ഇതുവരെ പിന്നാക്ക വിഭാഗകമ്മീഷൻ നിജപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ടുപോകുന്നത്.

കമ്മീഷന്റെ നേതൃത്വത്തിലുള്ള വിവരശേഖരണമല്ലാതെ മറ്റ് സംഘടനകൾ നൽകുന്ന വിവരങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമം. കമ്മീഷൻ നേരിട്ടല്ലാതെ വിവരശേഖരണം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നടപടികളുമായി സർവേ നടത്തുന്നത് മുന്നാക്ക വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കും. അതിനാലാണ് സാമ്പിൾ സർവേയെ എതിർക്കുന്നതെന്നും എൻഎസ്എസ് അറിയിച്ചു.

Tags: G Sukumaran nair
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies