കണ്ണൂർ: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ കൂത്തുപറമ്പ് നീർവ്വേലി ശ്രീരാമസ്വാമി ക്ഷേത്രത്ത് സമീപം സരയൂ നിവാസിൽ സികെ ഷീന(48) അന്തരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിനെയാണ് ഷീന പ്രതിനിധീകരിച്ചിരുന്നത്.
വിമുക്ത ഭടനായ ടി പ്രഭാകരനാണ് ഭർത്താവ്. അർച്ചന, അക്ഷയ് എന്നിവരാണ് മക്കൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു.
Comments