പോരാടുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയെന്ന് വാദം : സഞ്ചാരം വില കൂടിയ കാറുകളിൽ , തുണയ്ക്ക് സുന്ദരികൾ , താമസം കൊട്ടാരസദൃശമായ വീടുകളിൽ; കമ്യൂണിസ്റ്റ് ഭീകര നേതാവിന്റെ ആഡംബര ജീവിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോരാടുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയെന്ന് വാദം : സഞ്ചാരം വില കൂടിയ കാറുകളിൽ , തുണയ്‌ക്ക് സുന്ദരികൾ , താമസം കൊട്ടാരസദൃശമായ വീടുകളിൽ; കമ്യൂണിസ്റ്റ് ഭീകര നേതാവിന്റെ ആഡംബര ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 11:09 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ : പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്ന വിപ്ലവകാരിയാണ് താനെന്നാണ് ജാർഖണ്ഡിലെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവ് ദിനേശ് ഗോപ്പയുടെ അവകാശ വാദം. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാൻ പോലും ഈ കമ്യൂണിസ്റ്റ് ഭീകരർ ആഗ്രഹിക്കുന്നു.

എന്നാൽ നിർധനർക്ക് വേണ്ടി പോരാടുന്ന ഗോപ്പയുടെ ആഡംബര ജീവിതത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് . വില കൂടിയ എസ്‌യുവികളിലാണ് ഈ കമ്യുണിസ്റ്റ്ഭീകര നേതാവിന്റെ യാത്ര . കൂട്ടിന് സുന്ദരികളായ സ്ത്രീകളും .

കൊട്ടാര സദൃശ്യമായ ബംഗ്ലാവുകളിലാണ് താമസം . അത്യ ആഡംബരപൂർണ്ണമായ ഈ ജീവിതശൈലിയ്‌ക്കായി പണം കണ്ടെത്താനാണ് ഈ കമ്യൂണിസ്റ്റ് ഭീകരർ കൊള്ളയും ,തട്ടിക്കൊണ്ടു പോകലും നടത്തുന്നതെന്ന് പോലീസ് പറയുന്നു.

ഗോപ്പയുടേ ഏതാനും സഹായികളെ ജാർഖണ്ഡിലും ബീഹാറിലുമായി ഈ ആഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് വൻതോതിൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തിരുന്നു . കഴിഞ്ഞയാഴ്ച, പിഎൽഎഫ്‌ഐക്ക് ആയുധങ്ങളും മറ്റ് സാമഗ്രികളും വിതരണം ചെയ്യുകയും പിന്തുണ നൽകുകയും ചെയ്ത എട്ട് പേരെയും ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.

32 കാരനായ നിവേശ് കുമാറിന്റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് ,ഗോപ്പയുടേ സാമ്പത്തിക സ്രോതസും നിക്ഷേപകനുമായി പ്രവർത്തിക്കുന്നതെന്നും പോലീസ് വെളിപ്പെടുത്തി. ദിവസങ്ങളായി നിവേശ് കുമാർ പോലീസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റാഞ്ചിയിലെ പ്രേം നഗറിലെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് നിവേശ് കുമാറിന്റെ പിതാവ് സുഭാഷ് പാസ്വാനെയും സഹോദരൻ പ്രവീൺ കുമാറിനെയും അറസ്റ്റ് ചെയ്തു.

അവർ താമസിച്ചിരുന്ന എട്ട് ബെഡ്‌റൂമുകളുള്ള ബംഗ്ലാവ് പി‌എൽ‌എഫ്‌ഐയിൽ നിന്ന് ലഭിച്ച പണം കൊണ്ട് നിർമ്മിച്ചതാണെന്ന് ജാർഖണ്ഡ് പോലീസ് പറയുന്നു. 77 ലക്ഷത്തിലധികം രൂപയുടെ കറൻസി നോട്ടുകൾ, ബിഎംഡബ്ല്യു സെഡാൻ, താർ ജീപ്പ്, മഹീന്ദ്ര എക്‌സ്‌യുവി-500, മഹീന്ദ്ര സൈലോ എന്നിവയും ഒരു കോടിയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഇതെല്ലാം, പിഎൽഎഫ്‌ഐ തലവൻ ഗോപ്പയുടേതാണെന്ന് പോലീസ് പറഞ്ഞു.

ശകുന്തള കുമാരി, ഹീരാ ദേവി എന്നീ രണ്ട് ഭാര്യമാരുള്ള ഗോപ്പന് ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഗോപ്പെക്ക് ജാർഖണ്ഡ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലായി പിന്നെയും ഭാര്യമാരുണ്ടെന്നും ആരോപണമുണ്ട് .സ്വകാര്യ ഖനന കമ്പനികൾ, വ്യവസായികൾ, എന്നിവരിൽ നിന്ന് 50 കോടി രൂപയാണ് പിഎൽഎഫ്ഐ പ്രതിവർഷം വാങ്ങുന്നത്.

Tags: communist terrarist
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies