ജോഹന്നാസ്ബർഗ്: ടെസ്റ്റ് പരമ്പര കൈവിട്ട ടീം ഇന്ത്യ ഏകദിന പരമ്പര നേടാനുറച്ച് നാളെ ഇറങ്ങുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ഉപനായകനായി മാറിയതിന്റെ സന്തോഷത്തിലാണ് പേസ് ബൗളർ ജസ്പ്രീത് ബുംമ്ര. ഏകദിന നായക സ്ഥാനം നഷ്ടമായ ശേഷം കോഹ്ലി കളിക്കാനിറങ്ങുന്ന ആദ്യ മത്സരമാണ് നാളെ നടക്കുന്നത്.
ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചു വരവ് നടത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തേംബാ ബാവൂമയാണ് ഏകദിനത്തിലെ നായകൻ. സ്വന്തം മണ്ണിൽ പേസ് നിരകാണിച്ച കരുത്തുറ്റ പ്രകടനമാണ് പ്രോട്ടീസ് നിരയ്ക്ക് ശക്തിപകരുന്നത്.
Comments