ഏഷ്യാനെറ്റ് ന്യൂസുകാർ പോളിറ്റ് ബ്യൂറോയിലുണ്ടോയെന്ന് കോടിയേരി : പിന്നാലെ ഏഷ്യാനെറ്റ് , മീഡിയവൺ റിപ്പോർട്ടർമാർ തമ്മിൽ പൊരിഞ്ഞ അടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യാനെറ്റ് ന്യൂസുകാർ പോളിറ്റ് ബ്യൂറോയിലുണ്ടോയെന്ന് കോടിയേരി : പിന്നാലെ ഏഷ്യാനെറ്റ് , മീഡിയവൺ റിപ്പോർട്ടർമാർ തമ്മിൽ പൊരിഞ്ഞ അടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 09:58 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ ; സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ ചാനൽ റിപ്പോർട്ടർമാർ തമ്മിൽ അടിച്ചതായി റിപ്പോർട്ട് . ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫലും മീഡിയ വൺ റിപ്പോർട്ടർ സുനിൽ ഐസക്കും തമ്മിൽ സംഘർഷമുണ്ടായതായി ദേശാഭിമാനിയാണ് റിപ്പോർട്ട് ചെയ്തത് .

കഴിഞ്ഞ ദിവസമായിരുന്നു സംഘാടക സമിതി ഓഫീസ് തുറന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനായിരുന്നു ഉദ്ഘാടനം . പ്രസംഗത്തിന് ശേഷം കോടിയേരിയോട് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തി .

ഇതിനിടെ പാർട്ടി കോൺഗ്രസ് മാറ്റിവെക്കുമോ? എന്ന് മീഡിയ വൺ റിപ്പോർട്ടർ ചോദ്യം ഉന്നയിച്ചു. ഇതാണ് സംഘർഷത്തിന് കാരണമാക്കിയത് .

പാർട്ടി കോൺഗ്രസ് മാറ്റിവെക്കാനാണോ സംഘാടക സമിതി ഓഫീസ് തുറന്നതെന്നായിരുന്നു കോടിയേരിയുടെ മറുചോദ്യം . എന്നാൽ ഒരു ചാനലിൽ ഇത്തരത്തിൽ ബ്രേക്കിങ്‌ പോകുന്നുണ്ടെന്ന് റിപ്പോർട്ടർ മറുപടി നൽകി . ഏത് ചാനലാണെന്ന് കോടിയേരി തിരക്കിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ആണെന്ന് റിപ്പോർട്ടർ മറുപടി നൽകി .

ഇതോടെ ഏഷ്യാനെറ്റ് ന്യൂസുകാർ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചു. ഇതോടെ പലരും പരിഹസിക്കുകയും ചെയ്തു . എന്നാൽ ചടങ്ങ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ മീഡിയവൺ റിപ്പോർട്ടറെ തടഞ്ഞ് നിർത്തി തന്നെ പരിഹസിച്ചതിനെ ചോദ്യം ചെയ്‌തു . ഇത്‌ പിന്നീട്‌ കൈയ്യാങ്കളിയിലേക്ക്‌ നീങ്ങുകയായിരുന്നു. പരസ്‌പരം വാക്കുതർക്കത്തിന്‌ ശേഷമാണ്‌ അടി നടന്നത്.

Tags: CPMasianetmedia one
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies