ഡൽഹി : നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നിർദ്ദേശം നൽകി. 2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് തുക അനുവദിച്ചത് . കേരളത്തിന് 2022 ജനുവരിയിൽ ഇതുവരെ അനുവദിച്ചത് 1,830.38 കോടി രൂപയാണ്
2022 ജനുവരി മാസത്തിൽ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95,082 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കും.
നികുതി വിഹിതത്തിന്റെ ആദ്യ മുൻകൂർ ഗഡുവായ 47,541 കോടി രൂപ 2021 നവംബർ 22-ന് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു . രണ്ടാം മുൻകൂർ ഗഡു ഇന്ന് അനുവദിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് 90,082 കോടി രൂപയാണ് അധികമായി ലഭിക്കുക .
വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക ചുവടെ:
Comments