'പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ ,കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്; താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ ,കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്; താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും ഗുണ്ടാ വിളയാട്ടവും വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സുധാകരൻ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയത്. താങ്കൾക്ക് സുഖമാണെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സുധാകരൻ പരിഹസിക്കുന്നു.

മുഖ്യമന്ത്രിയ്‌ക്ക് സുഖമാണെങ്കിലും മുഖ്യന്റെ നാട്ടിലെ ജനങ്ങൾ കൊറോണ വ്യാപനത്താൽ ദുരിതം അനുഭവിക്കുകയാണെന്ന് സുധാകരന്റെ കത്തിൽ പറയുന്നു. തലസ്ഥാനത്ത് കൊറോണ നിയന്ത്രണാതീതമായി പടരുകയാണ്. ഈ സാഹചര്യത്തിൽ മരുമകനെ കൂടെകൂട്ടാതെ ജനങ്ങളുടെ ക്ഷേമത്തിനായി ഇവിടെ നിർത്തിയതിൽ സന്തോഷമുണ്ട്. ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചുമതലപ്പെടുത്തിയ മരുമകനും കോടിയേരി ബാലകൃഷ്ണനും ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റുന്നുണ്ടെന്നും കത്തിൽ പരിഹാസമുണ്ട്.

കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ തിരുവാതിര സംഘടപ്പിച്ചത് വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ ഇതിനെ ന്യായീകരിച്ച് കോടിയേരി രംഗത്ത് വന്നിരുന്നു. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയുയർത്തുന്ന വിഷയത്തിലുള്ള കോടിയേരിയുടെ പ്രതികരണത്തെയും സുധാകരൻ പരിഹസിക്കുന്നു. അസഹനീയമായ ചികിത്സ കൊണ്ടാകാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുണ്ട്. കാനത്തിനുള്ള രാഷ്‌ട്രീയ വിവേകം പോലും കോടിയേരിക്ക് ഇല്ലെന്നാണ് പറയുന്നത്.

കൊറോണ വ്യാപനത്തിനിടയിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെയും അദ്ദേഹം പരോക്ഷമായി പരിഹസിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നിർദ്ദേശ പ്രകാരം ജാഗ്രത പാലിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.

ക്രമസമാധാന പാലനത്തിൽ പോലീസിന് അടുത്തിടെ സംഭവിച്ച വീഴ്ചകളെയും സുധാകരൻ പരിഹസിക്കുന്നുണ്ട്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയതിന് ശേഷം കേരള പോലീസിനും സുഖമാണ്. കാരണം ഗുണ്ടകൾ തന്നെ അവർ കുത്തിമലർത്തിയ ശവങ്ങൾ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസിന്റെ ജോലി എളുപ്പമാണ്. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും മാന്യന്മാരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന കാലത്ത് അമേരിക്കയിൽ തന്നെ തുടരാനും കത്തിൽ നിർദ്ദേശമുണ്ട്. കാരണം വറുതിക്കാലത്ത് കാരണഭൂതൻ അങ്ങിനെയാണല്ലോ ചെയ്യാറ്. അതുകൊണ്ട് അമേരിക്കയിൽ മുഖ്യമന്ത്രി സുഖമായി ഇരിക്കേണ്ടത് പ്രജകളുടെ ആവശ്യമാണെന്നും സുധാകരൻ കത്തിൽ പരിസഹിക്കുന്നുണ്ട്.

Tags: Pinarayi VijayankpccSUDHAKARAN
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies